Friday, May 24, 2024
spot_img

കോവിഡിൽ കൂടുതല്‍ ഇളവുകള്‍; കടകളുടെ പ്രവര്‍ത്തന സമയം നീട്ടി; ബാങ്ക് ഇടപാടുകള്‍ അഞ്ചു ദിവസം

തിരുവനന്തപുരം: കേരളത്തിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.സംസ്ഥാനത്തെ ഇപ്പോഴുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനിച്ചത്. കടകളുടെ പ്രവർത്തനസമയം രാത്രി എട്ടുമണി വരെ നീട്ടി. ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ അഞ്ചു ദിവസം ഇടപാടുകാർക്കു പ്രവേശനം നൽകാനും തീരുമാനമായി.

സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക് പതിനഞ്ചു ശതമാനത്തിനു മുകളിൽ ഉള്ള പ്രദേശങ്ങളിൽ ഈ ഇളവുകൾ ബാധകമാവില്ല എന്ന് അവലോകനയോഗത്തിൽ കർശനമായി തീരുമാനിച്ചിട്ടുണ്ട്. അല്ലാത്ത പ്രദേശങ്ങളിലാണ് കടകൾ രാത്രി എട്ടു മണി വരെ തുറക്കാൻ അനുമതി നൽകുന്നതും തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ബാങ്കുകളിൽ ഇടപാടുകാർക്കു പ്രവേശിക്കാവുന്നതും. നിലവിൽ രാത്രി ഏഴു വരെയായിരുന്നു കടകൾ തുറന്നു പ്രവർത്തിക്കാവുന്നതും ബാങ്ക് ഇടപാടുകൾക്ക് മൂന്നു ദിവസവും ആയിരുന്നു അനുമതിയുണ്ടായിരുന്നത്.

അതേസമയം വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും അവലോകന യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ദില്ലിയിൽ ആയതിനാൽ ഓൺലൈൻ ആയാണ് യോഗത്തിൽ പങ്കെടുത്തത്. ക്ഷേത്രങ്ങളിലെ ഇളവുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പ്രത്യേക യോഗം വിളിക്കുമെന്നു അറിയിച്ചിട്ടുണ്ട്. ഈ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നും. സർക്കാർ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles