Sunday, May 5, 2024
spot_img

അസാധ്യമെന്നത് പഴങ്കഥ; മോദി ഉണ്ടെങ്കിൽ എല്ലാം സാധ്യം..!

പതിറ്റാണ്ടുകൾ മുൻപ് തൊട്ട് കേൾക്കുന്നതാണ്, ജമ്മു കാശ്മീരിന് പ്രത്യേക പദവി ഉണ്ട്, അത് റദ്ദാക്കാൻ ആർക്കും കഴിയില്ല. അത് ആരെങ്കിലും റദ്ദാക്കിയാൽ യുദ്ധം ഉണ്ടാവും, കാശ്മീർ സ്വതന്ത്രമാകും. അല്പം കൂടി വിവരവും വിദ്യാഭ്യാസവും നേടിയപ്പോഴാണ് ആർട്ടിക്കിൾ 370 റദ്ദ് ചെയ്യണമെന്നു ആർഎസ്എസ് ആവശ്യപ്പെടുന്നു എന്ന് ഞാൻ പത്രത്തിൽ കണ്ടത്. ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ് അത് എന്നും വെറുതെയിങ്ങനെ ആവശ്യപ്പെടുകയാണ് എന്നുമാണ് അന്ന് ധരിച്ചത്. പിന്നീട് വളർന്നപ്പോൾ അതിന്റെ ആവശ്യം മനസ്സിലാക്കി. അപ്പോഴും അത് ചെയ്യാനാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. നരേന്ദ്രമോഡി അധികാരത്തിൽ വന്ന വെറും ആറുകൊല്ലം തികയുന്നതിനു മുമ്പ് ആർട്ടിക്കിൾ 370 റദ്ദ് ചെയ്യപ്പെട്ടു. ഒരു യുദ്ധവും ഉണ്ടായില്ല. കശ്മീർ സ്വാതന്ത്രത്തിനു പോയതുമില്ല. ആകെ ഉണ്ടായതു ഭീകരതയിൽ നിന്ന് കശ്മീർ നിവാസികൾ സ്വതന്ത്രമായി എന്നതാണ്.

അതുപോലെ തന്നെ മറ്റൊരു സംഭവമാണ് രാമജന്മഭൂമി. ഒരിക്കലും അവസാനിക്കാത്ത ഒരു പ്രശ്നമാണ് അത് എന്ന് ഞാൻ കരുതിയിരുന്നു. ഇതൊക്കെ എങ്ങനെ അവസാനിക്കാൻ ആണ് എന്ന് ഞാൻ ആലോചിക്കാറുണ്ട്. കോടതി വിധി വന്നാൽ ആ വിധി ആർക്ക് അനുകൂലമാണെങ്കിലും എതിർകക്ഷികൾ അംഗീകരിക്കുമോ? രാമജന്മഭൂമിയിൽ രാമ ക്ഷേത്രം പണിയുന്നത് സാധാരണ കാര്യമാണോ. അത് നടക്കുന്ന കാര്യമാണോ. കോടതി വിധി വന്നു. ക്ഷേത്രം പണിയാൻ ഉത്തരവായി. രാമജന്മഭൂമിയിൽ ക്ഷേത്രത്തിന്റെ പണി തുടങ്ങി. അസാധ്യമെന്നു കരുതിയിരുന്ന ഒരു കാര്യം വളരെ സിമ്പിൾ ആയി യാഥാർത്ഥ്യമായി.

ആസാം കരാറും പൗരത്വ ഭേദഗതി നിയമവും.. ബംഗ്ലാദേശിൽ നിന്നു ആസാമിലേക്ക് ഉള്ള കുടിയേറ്റം തടയാൻ, രാജീവ് ഗാന്ധി ആസ്സാം ജനതയുമായി ഒരു കരാർ ഒപ്പുവെച്ചിരുന്നു. ആസ്സാം കലാപം അവസാനിച്ചത് അങ്ങനെയാണ്. എന്നാൽ രാജീവ് ഗാന്ധി നൈസായി ആസാം ജനങ്ങളെ പറ്റിച്ചു. കരാർ നടപ്പാക്കിയില്ല. വീണ്ടുമൊരു കലാപത്തിന് ആസാം ജനതയ്ക്ക് ശക്തി ഉണ്ടായിരുന്നില്ല. ജവഹർലാൽ നെഹ്റു ആണെങ്കിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. നെഹ്റുവും അയാളുടെ മകൾ ഇന്ദിരയും തുടർന്നുവന്ന കോൺഗ്രസ് ഭരണകൂടങ്ങളും നൈസായി ഹിന്ദുക്കളെ തേച്ചു. അതൊന്നും നടപ്പാകാത്ത കാര്യമാണ്, വലിയ പ്രശ്നമാകും എന്നൊക്കെ ആണ് എല്ലാവരും പറഞ്ഞത്. നരേന്ദ്ര മോഡി അധികാരത്തിൽ വന്നു ആറുകൊല്ലം പിന്നിടുന്നതിന് മുമ്പ് പൗരത്വ ഭേദഗത്തി നിയമം പാസ്സാക്കി. കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും മുസ്ലീം തീവ്രവാദികളുടെ സഹായത്തോടെ വലിയ പ്രശ്നങ്ങൾ നടത്തി നോക്കി.. ഒരു കാര്യവും ഉണ്ടാട്ടില്ല. മേൽ പ്രദേശങ്ങളിൽനിന്നുള്ള ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് അമുസ്ലിങ്ങൾക്കും ഇന്ത്യൻ പൗരത്വം നിയമം മൂലം നൽകാൻ തുടങ്ങി. ആസ്സാമികളെ പറ്റിച്ച കോൺഗ്രസ് ബംഗ്ലാദേശികളെ മുന്നിൽനിർത്തി അക്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ആസാമിൽ പൗരത്വ നിയമം നടപ്പാക്കി വരികയാണ്.

ആണവായുധം കയ്യിലുള്ള പാകിസ്ഥാനെ അതിർത്തികടന്ന് ആക്രമിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ.. സാധ്യമല്ലാത്ത കാര്യമാണ്. ആ ബലത്തിലാണ് അക്രമി സംഘങ്ങൾ പാകിസ്ഥാനിൽ തമ്പടിച്ച് ഇടയ്ക്കിടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി ആക്രമണം നടത്തുന്നത്. എന്തുചെയ്യാനാണ് എന്നു പറഞ്ഞ് തലയിൽ കൈവച്ച് ഇരിക്കാനേ നമുക്ക് കഴിയുമായിരുന്നുള്ളൂ. നരേന്ദ്രമോഡി അധികാരത്തിൽ വന്ന് അഞ്ചുവർഷം പിന്നിടുന്നതിന് മുമ്പുതന്നെ തീവ്രവാദികൾക്കെതിരെ അതിർത്തികടന്ന് പാകിസ്ഥാന്റെ ഉള്ളിൽ ആക്രമണം നടത്തിയത്. ഒരിക്കലും നടക്കില്ല എന്ന് കരുതിയ സംഭവമാണ് അത്. ആളില്ലാത്ത സ്ഥലത്താണ് ആക്രമണം നടത്തിയത്, പൈൻ മരങ്ങളാണ് കത്തി പിടിച്ചത് എന്നൊക്കെ പറഞ്ഞു രാഹുൽഗാന്ധി ഉൾപ്പെടെയുള്ള മണ്ടശിരോമണികൾ വായിൽ തോന്നിയത് പറയുന്നുണ്ടെങ്കിലും ഇന്ത്യ നടത്തിയത് അതിരൂക്ഷമായ തിരിച്ചടിയാണ്. അധിനിവേശം എന്ന വാക്കുതന്നെ വേണമെങ്കിൽ അവിടെ ഉപയോഗിക്കാം. നരേന്ദ്ര മോഡിയുടെ കീഴിൽ ഇന്ത്യ അതും ചെയ്തു.

ഇന്ത്യക്കാർക്ക് മരുന്നുകമ്പനികളെ പിണക്കി വിലകുറഞ്ഞു മരുന്നുകൾ നൽകാൻ കഴിയുമോ. എങ്ങിനെ കൊടുക്കാനാണ്? മരുന്നുകമ്പനികൾ പ്രശ്നമുണ്ടാക്കും. ഒന്നോ രണ്ടോ ജൻ ഔഷധി കേന്ദ്രങ്ങൾ തുറന്നു മൻമോഹൻസിംഗ് ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടു. അത്രയ്ക്കൊക്കെയെ പറ്റൂ. 60 കൊല്ലം കൊണ്ട് രണ്ടു ഔഷധശാലകൾ.. പക്ഷേ നരേന്ദ്രമോഡി അധികാരത്തിൽ വന്നു നാലുകൊല്ലം കഴിയുമ്പോൾ രാജ്യമൊട്ടാകെ ജനൗഷധി കേന്ദ്രങ്ങൾ എന്ന പേരിൽ സൗജന്യനിരക്കിൽ മരുന്നു നൽകി. ഒരു മെഡിക്കൽ കമ്പനിയും അതിനെതിരെ ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യമില്ല. കള്ളും കുടിക്കില്ല, പെണ്ണും പിടിക്കില്ല, കാശും വാങ്ങില്ല, വോട്ടു ബാങ്കുകളെയും പേടിയില്ല, അങ്ങിനെയുള്ള ഒരു ഭരണാധികാരിയെ ഭയപ്പെടുത്താൻ കോർപ്പറേറ്റുകൾക്കും കഴിയുന്നില്ല

രാജ്യം സ്വതന്ത്രമായിട്ട് 60 വർഷം പിന്നിടുമ്പോൾ ഇന്ത്യയിലുള്ളത് രണ്ടേ രണ്ടു എയിംസ് കൾ. നരേന്ദ്രമോഡി അധികാരത്തിൽ എത്തി ആറു വർഷം പിന്നിടുമ്പോൾ ഇന്ത്യയിൽ എയിംസിന്റെ എണ്ണം 15 എണ്ണമായി. വേറെ എട്ടു എയിംസ്കൾ കൂടി തുടങ്ങാനുള്ള പ്രൊപ്പോസൽ ആയി കഴിഞ്ഞു . ഇതൊക്കെ സാധ്യമാണോ ഈ ദരിദ്ര രാജ്യത്തും. സാധ്യമാണെന്ന് നരേന്ദ്രമോഡി തെളിയിച്ചു

ചൈനയിൽ നിന്നു സാംസങ്ങും ആപ്പിളും ഉൾപ്പെടെയുള്ള കമ്പനികൾ ഇന്ത്യയിലേക്ക് കളം മാറുന്നു. ചൈനയിൽ ഉണ്ടാക്കുന്ന സാധനങ്ങൾ എല്ലാം ഇന്ത്യയിൽ അധിക തീരുവ ഏർപ്പെടുത്തപ്പെട്ട അവസ്ഥയിലാണ്. ചൈനീസ് കമ്പ്യൂട്ടർ ആപ്പുകൾ എല്ലാം ഇന്ത്യയിൽ നിരോധിച്ചു. കോൺഗ്രസ് ഭരിക്കുന്ന കാലത്ത് കോൺഗ്രസ് നേതാക്കൾ , ചൈനയിൽ നിന്ന് കാശു വാങ്ങി, ചൈനയ്ക്ക് എന്തു സാധനവും ഇന്ത്യയിൽ തോന്നിയ മാതിരി വിൽക്കാം എന്ന് കരാറൊപ്പിട്ട രാജ്യമാണ് ഇന്ത്യ. ഇങ്ങിനെ പ്രതിരോധം ഉയർത്താൻ ഇന്ത്യക്ക് കഴിയുമോ… കഴിയുമോ എന്ന് ചോദിച്ചാൽ കഴിഞ്ഞു.

അതിർത്തികളിൽ ചൈനീസ് പടയിറക്കം. ഇന്ത്യയ്ക്ക് എന്തു ചെയ്യാൻ കഴിയും. ചൈനയോട് ഇന്ത്യക്ക് ഏറ്റുമുട്ടാൻ പറ്റുന്ന കാര്യമല്ലെന്ന് ഒരു പൊതു തത്വം ആണ്. ചൈനയ്ക്ക് വഴങ്ങി കൊടുക്കലാണ് കോൺഗ്രസ് ഗവൺമെന്റ് കൾ എല്ലാകാലത്തും ചെയ്യാറുള്ളത്. നരേന്ദ്രമോദി ചൈനയെ വെല്ലുവിളിച്ചു. ചൈനയും ഇന്ത്യയും തമ്മിൽ സംഘർഷം ഉണ്ടായി. അടിച്ചാൽ തിരിച്ചടിക്കും എന്ന് മോഡി കൃത്യമായി പറഞ്ഞു. ഇന്ത്യക്ക് പിന്തുണയായി അമേരിക്കൻ പടക്കപ്പലുകൾ തന്നെ ഇറങ്ങി. അമേരിക്ക ഇറങ്ങിയതിനു പിന്നാലെ ഫ്രാൻസും ബ്രിട്ടനും ഇസ്രായേലും ജപ്പാനും ഒക്കെ തയ്യാറെടുത്തു. ചൈന ഒന്ന് വിരണ്ടു. ചൈന മാളത്തിലേക്ക് തിരിച്ചുപോയി. അസാധ്യമായത് സംഭവിക്കുകയായിരുന്നു അവിടെ… ചൈനയോട് നേരിട്ട് മുട്ടാൻ ഇന്ത്യക്ക് പറ്റും. അത് ലോകത്തിന് കാണിച്ചുകൊടുത്തു നരേന്ദ്രമോദി

കാശ്മീർ പ്രശ്നത്തിൽ ഇസ്ലാമിക രാജ്യങ്ങൾ ഇടപെടണമെന്നു പാകിസ്താൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ബഹ്റിൻ തുടങ്ങി ഇസ്ലാമിക രാജ്യങ്ങളുടെ വലിയ പിന്തുണ കശ്മീരിലെ കലാപകാരികൾക്ക് ഉ ണ്ടായിരുന്നു. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കശ്മീര് പ്രശ്നം ഒക്കെ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം ആണെന്നും അതൊക്കെ അവർ നോക്കിക്കോളും എന്ന് മഹാഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും പറഞ്ഞു. ഇന്ത്യയുടെ കാര്യം വന്നപ്പോൾ സൗദി അറേബ്യയും ഇസ്രായേലും ഒരേസ്വരത്തിൽ ഇന്ത്യക്ക് പിന്തുണ നൽകി. ചരിത്രത്തിലാദ്യമായി ഇത്തരമൊരു അവസ്ഥ സംജാതമായത് കണ്ടു പാകിസ്ഥാൻ വാ പിളർന്നു നിന്നു.

ഓഐസി മീറ്റിങ്ങിന് പണ്ട് ക്ഷണിക്കപ്പെട്ട അതിഥിയായി ഇന്ത്യയുടെ പ്രതിനിധി ഫക്രുദീൻ അലി അഹമ്മദ് ചെന്നപ്പോൾ അയാളെ അകത്തു കയറ്റരുത് എന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടപ്പോൾ വിളിച്ചിട്ട ചെന്ന് ഇന്ത്യയെ പുറത്താക്കി അന്നത്തെ ഒഐസി നേതാക്കൾ. നാണംകെട്ടു ഒരക്ഷരം പറയാതെ പഞ്ചപുച്ഛമടക്കി ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാർ മിണ്ടാതിരുന്നു. എന്നാൽ ഇന്ന് ഒഐസി മീറ്റിങ്ങിൽ പ്രധാന അതിഥിയായി ഇന്ത്യയ്ക്കുവേണ്ടി സുഷമാസ്വരാജ് പങ്കെടുത്തു. ഇന്ത്യയെ പങ്കെടുപ്പിച്ചാൽ തങ്ങൾ പങ്കെടുക്കില്ലെന്ന് പാകിസ്താൻ പ്രതിഷേധമുയർത്തി. എന്നാൽ പാകിസ്ഥാനോട് സ്ഥലംവിട്ടോളാൻ മുസ്ലിം രാജ്യങ്ങൾ പറഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947ൽ. നരേന്ദ്രമോഡി അധികാരത്തിൽ വെറും എത്തിയത് ഏഴ് വർഷം മുമ്പ്. മോഡി അധികാരത്തിൽ വരുമ്പോൾ ഇന്ത്യൻ ജനതയുടെ 70% നു സ്വന്തമായി ഒരു ടോയ്‌ലറ്റ് ഇല്ല. നരേന്ദ്രമോഡി അധികാരത്തിൽ വന്നു നാലുകൊല്ലം തികയുന്നതിനു മുമ്പ് പത്തു കോടി ജനങ്ങൾക്ക് ടോയ്‌ലറ്റ് സൗകര്യങ്ങൾ നൽകി.

നരേന്ദ്രമോഡി വരുന്നതുവരെ ഇന്ത്യയിൽ ഗ്യാസ് കണക്ഷൻ എന്നത് ഒരു അപൂർവ വസ്തു ആണ്. ഗ്യാസ് കണക്ഷൻ ഉള്ളവർക്ക് വരെ ഒരു കുറ്റി ബുക്ക് ചെയ്ത് കിട്ടണമെങ്കിൽ രണ്ടു മൂന്നു മാസം കഴിയണം. അടുക്കളയിൽ ഗ്യാസ് തീർന്നാൽ പലരും കൈക്കൂലി നൽകി കരിഞ്ചന്തയിൽ ഗ്യാസ് വാങ്ങുമായിരുന്നു . 8 കോടി ജനങ്ങൾക്ക് ആണ് നരേന്ദ്രമോദി ഗ്യാസ് കണക്ഷൻ സൗജന്യമായി നൽകിയത്. ഗ്യാസ് ബുക്കിംഗ്ൽ ഉള്ള എല്ലാ തട്ടിപ്പും അവസാനിപ്പിച്ചു ഒരൊറ്റ ഫോൺകോളിൽ ഗ്യാസ് ബുക്ക് ചെയ്യാൻ മോഡി അവസരം ഒരുക്കി. ബുക്ക് ചെയ്തു പരമാവധി ഒരാഴ്ച… അതിനുള്ളിൽ പുതിയ കുറ്റി കിട്ടിയിരിക്കും. ക്ഷാമം ഇല്ലാതായപ്പോൾ കരിഞ്ചന്തയും ഇല്ലാതായി.

“പഴംചൊല്ല്” എന്ന വാക്കിനു പകരമാണോ “പുതിയചൊല്ല്” എന്ന വാക്ക് എന്ന് അറിയില്ല. എങ്കിലും ഹിന്ദിയിൽ ഒരു പുതിയ ചൊല്ല് രൂപം കൊണ്ടിട്ടുണ്ട്. “മോദി ഹേ തോ മുംകിന് ഹേ”.. എന്നുവച്ചാൽ മോഡി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ് എന്നർത്ഥം. അസാധ്യമെന്ന് മുൻകാലങ്ങളിൽ ഇന്ത്യ കരുതിയ പലതും ഇന്ന് സാധ്യമാകുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles