Thursday, May 16, 2024
spot_img

ഏക സിവിൽ കോഡിനെതിരെ വെല്ലുവിളി നടത്തുന്നവർ ഓർക്കുക;ഭാരതം ഭരിക്കുന്നത് മോദിയാണ്..!

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശിച്ച ദില്ലി ഹൈക്കോടതിക്കെതിരെ മതതീവ്രവാദ ശക്തിയായ പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും രംഗത്തെത്തിയിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണം അസ്ഥാനത്തുള്ളതും അനാവശ്യവും അസ്വീകാര്യവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം വെല്ലുവിളിച്ചു.

ഏകസിവില്‍ കോഡ് വഴി വ്യക്തിഗത നിയമങ്ങള്‍ ഇല്ലാതാക്കുന്നതിനെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അനുകൂലി ക്കുന്നില്ല എന്ന് അദീഹം തുറന്നടിച്ചു. മുന്‍കാല ബിജെപി സര്‍ക്കാരുകള്‍ക്കും ഏകസിവില്‍ കോഡ് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപിക്കും ഹിന്ദുത്വ രാഷ്ട്രീയ പങ്കാളികള്‍ക്കും ഈ പ്രശ്‌നം സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള സൗകര്യപ്രദമായ ഒരു ഉപകരണമാണ് എന്നും സലാം പറഞ്ഞു.

മതം നോക്കാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ഒരു പൊതുനിയമമാണ് ഏകസിവില്‍ കോഡ് പ്രധാനമായും ഉന്നയിക്കുന്നത്. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കായി വിവിധ നിയമങ്ങള്‍ നിലവിലുണ്ട്. ഏകസിവില്‍ കോഡ് വഴി മത-വ്യക്തിഗത നിയമങ്ങള്‍ ഇല്ലാതാക്കാനാണ് ഉദേശിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചു.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന കേന്ദ്ര സര്‍കാരിനോടുള്ള ഡെല്‍ഹി ഹൈകോടതിയുടെ നിര്‍ദേശം ആശങ്കാജനകമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി.

രാജ്യത്തിന് വേണ്ടത് ഏക സിവില്‍ കോഡല്ലെന്നും നാനാത്വത്തില്‍ ഏകത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി . വൈവിധ്യമാര്‍ന്ന വിശ്വാസങ്ങള്‍ ഉള്ള ഒരു രാജ്യമാണ് ഇന്‍ഡ്യ. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവ രാജ്യത്തിന്റെ സവിശേഷതകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിന് വേണ്ടത് ഏക സിവില്‍ കോഡല്ലെന്നും നാനാത്വത്തില്‍ ഏകത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി . വൈവിധ്യമാര്‍ന്ന വിശ്വാസങ്ങള്‍ ഉള്ള ഒരു രാജ്യമാണ് ഇന്‍ഡ്യ. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവ രാജ്യത്തിന്റെ സവിശേഷതകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏക സിവില്‍ കോഡല്ല, മറിച്ച് നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ പൈതൃകം. അതിനെ നാശത്തില്‍ നിന്നു രക്ഷിക്കുകയും ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്. രാജ്യത്തിന്റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ ജുഡീഷ്യറി കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഫൈസി പറഞ്ഞു.

ഗോത്രവര്‍ഗക്കാരും, വ്യത്യസ്ഥ ജാതികളും ഈ വൈവിധ്യത്തെ പരിപോഷിപ്പിക്കുന്നു. ഈ വൈവിധ്യങ്ങള്‍ ലയിപ്പിക്കാനുള്ള ഏതൊരു നീക്കവും ജനങ്ങള്‍ക്കിടയില്‍ അശാന്തിയും കലഹങ്ങളും സൃഷ്ടിക്കും. യുക്തിരഹിതമെന്ന് തോന്നുന്ന ഏതെങ്കിലും ആചാരങ്ങളോ കോഡുകളോ മാറ്റുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള തീരുമാനങ്ങള്‍ സമൂഹത്തിനുള്ളില്‍ നിന്നാണ് വരേണ്ടത്. അത് ഏതെങ്കിലും അധികാരികള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഫൈസി ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ കാഴ്ചയായിരുന്നു ഏക സിവിൽ കോഡ് സമ്പന്ധിച്ച് ദൽഹി ഹൈക്കോടതി നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിറക്കിയത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. മീണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹരജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ആധുനിക ഇന്ത്യന്‍ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ അവഗണിക്കുകയാണെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് നിരീക്ഷിച്ചു. ഏകീകൃത സിവില്‍ കോഡ് നിലവിലുണ്ടെന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, രാമക്ഷേത്രം, 370ാം വകുപ്പ്, മുത്തലാഖ് എന്നിവക്കു ശേഷം ബി.ജെ.പി ഇനി രാജ്യത്ത് വാക്കു പാലിക്കുക ഏക സിവില്‍ കോഡ് വിഷയത്തിലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം സാക്ഷാത്കരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കുന്നു

പൊതു സിവില്‍ കോഡ് എന്നത് ഒരു വിശ്വാസത്തിനും മതത്തിനും എതിരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് ഹിന്ദുക്കള്‍ക്ക് എതിരാകില്ല, മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാകില്ല. നമ്മുടെ രാഷ്ട്രീയം മനുഷ്യര്‍ക്കും മനുഷ്യത്വത്തിനും വേണ്ടിയാണെന്നും അദേഹം പറഞ്ഞു. വിവാഹം, അനന്തരാവകാശം, വിവാഹമോചനം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം ബാധകമാക്കാനാണ് ഏക സിവില്‍ കോഡ് ശിപാര്‍ശ ചെയ്യുന്നത്.എന്തായാലും പൗരത്വ ഭേദഗതിയും മുത്തലാഖും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയലും സാധ്യമാക്കിയ മോഡിയ്ക്ക് ഇതൊക്കെ പൂ പറിക്കുന്ന പോലെ വളരെ സിംപിളാണ് എന്നത് ഇക്കൂട്ടർ ഓർക്കുന്നത് നന്നായിരിക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles