Friday, May 17, 2024
spot_img

കേരള ബാലസാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര നിറവിൽ രമേഷ് കൊടക്കാടനും വാസു അരീക്കോടിനും

തൃശൂര്‍: കേരള ബാലസാഹിത്യ അക്കാദമി 2020 പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. . രമേഷ് കൊടക്കാടനും വാസു അരീക്കോടിനുമാണ് പുരസ്കാരം. കവിതാ, കഥ വിഭാഗത്തിലാണ് പുരസ്ക്കാരങ്ങൾ. രമേഷ് കൊടക്കാടൻ്റെ ‘പുള്ളിക്കുട ‘യും വാസു അരീക്കോടിൻ്റെ ‘സ്വർണ്ണ ചിറകുള്ള കാക്ക’ യുമാണ് അവാർഡിനർഹമായ കൃതികൾ. തമ്പുരാട്ടിക്കല്ല് സ്വദേശിയായ രമേഷ് മുണ്ടേരി ഗവ.ഹൈസ്കൂൾ അധ്യാപകനാണ്. വാട്ടർ അതോറിറ്റി യിൽ നിന്നും റിട്ടയേർഡ് ഉദ്യോഗസ്ഥനായ വാസു അരീക്കോട് സ്വദേശിയാണ്. നവംബർ 27 ന് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 2020ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിന്റെ മുതിർന്ന എഴുത്തുകാരായ പെരുമ്പടവം ശ്രീധരൻ, സേതു എന്നിവ‌ർക്ക് അക്കാഡമി വിശിഷ്‌ടാംഗത്വം നൽകും. കേരളസാഹിത്യ അക്കാദി പുരസ്കാരത്തിൽ കവിതാ പുരസ്‌കാരത്തിന് ഇത്തവണ അർഹനായത് ഒ.പി സുരേഷ് ആയിരുന്നു.

Related Articles

Latest Articles