Thursday, April 25, 2024
spot_img

സംസ്ഥാന ബഡ്ജറ്റ്; പ്രളയ സെസ് ചുമത്തുന്നത് നീട്ടാന്‍ സാധ്യത; നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

ഉല്‍പന്നങ്ങല്‍ക്കും സേവനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ചുമത്താന്‍ തീരുമാനിച്ചിരുന്ന ഒരു ശതമാനം പ്രളയ സെസ് പ്രാബല്യത്തിലാകുന്നത് നീട്ടിവെക്കുമെന്ന സൂചനയുമായി ധനമന്ത്രി തോമസ് ഐസക്.

നികുതി, ഫീസ് വര്‍ദ്ധനവെല്ലാം സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രല്‍ ഒന്ന് മുതലാണ് പ്രാബല്യത്തിലാകുക. എന്നാല്‍ സെസ് ഏര്‍പ്പെടുത്തിയത് വിലക്കയറ്റം സൃഷ്ടിക്കുമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തുന്നതെന്നാണ് സൂചന.

12,18,28 ശതമാനം ജിഎസ്ടി സ്ലാബുകളിലെ എല്ലാ ഉത്പന്നങ്ങള്‍ക്കും സെസ് ഏര്‍പ്പെടുത്തിയെങ്കിലും ചില ഉത്പന്നങ്ങള്‍ വിജ്ഞാപനത്തിലൂടെ ഒഴിവാക്കാനാകും. സെസ് വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടിയായാണ് നീട്ടിവയ്ക്കുമെന്ന സൂചന നിയമസഭയില്‍ മന്ത്രി നല്‍കിയത്.

Related Articles

Latest Articles