Sunday, October 11, 2026

കേന്ദ്രനുമതിയില്ല; കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദർശനം റദ്ദാക്കി

ദുബായ്: തിരുവനന്തപുരം:യു എ ഇയിൽ വാർഷിക നിക്ഷേപ സമ്മേളനത്തിന് പോകാൻ കേന്ദ്രം അനുമതി നൽകിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി. കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സന്ദർശനം മാറ്റി വച്ചതെന്നാണ് റിപ്പോർട്ട്. മെയ് ഏഴിനായിരുന്നു മുഖ്യമന്ത്രി യുഎഇയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത്. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് നാല് ദിവത്തെ സന്ദർശനമായിരുന്നു നിശ്ചയിച്ചിരുന്നത്. വാർഷിക നിക്ഷേപ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു യുഎഇ യാത്ര. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും പിഎ മുഹമ്മദ് റിയാസും യുഎഇ സന്ദർശനത്തിനുണ്ടായിരുന്നു. മൂവരും വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു.

എന്നാൽ പലവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം അനുമതി
നിഷേധിക്കുകയായിരുന്നു.മുഖ്യമന്ത്രി വികസനത്തിനെന്നും പറഞ്ഞ് നടത്തുന്ന യാത്രകളെല്ലാം കുടുംബവുമായുള്ള വിനോദയാത്രയാണെന്ന് കേരള സംസ്ഥാനത്ത് ഉള്ള മുഴുവൻ ജനങ്ങളും മനസിലാക്കിയ കാര്യമാണ്. കേന്ദ്രം കയറ്റുമതി പ്രോത്സാഹിപ്പിക്കുമ്പോൾ കേരളത്തിൽ ചിലർക്ക് താൽപ്പര്യം സ്വർണ്ണ കടത്തിലാണെന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയിരന്നു. പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾ ഓരോന്നും ട്രോളിപറയുന്ന സഖാക്കന്മാർ രാജ്യത്ത് നടക്കുന്ന വികസനം കൂടെ കാണേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ്.പിണറായിയുടെ കൂടെ യു എ ഇ യാത്രയ്ക്ക് പിഎ മുഹമ്മദ് റിയാസും ഉണ്ടെന്ന കാര്യവും ഓർക്കേണ്ടതുണ്ട്.തന്റെ മരുമകനെക്കൂടെ യാത്രയ്ക്ക് കൂട്ടുന്നത് അമ്മായി അച്ഛന് ഒരു സഹായമാകുമെന്നും മരുമകന് ഒരു ട്രിപ്പ് ആവുമെന്നും കണക്കാക്കിയാണെന്ന് ഓരോ കേരളം ജനതയ്ക്കും മനസിലാകും.

യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. ദുബായിലെ പൗര സ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിഎന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. മെയ്‌ 10ന് ബുധനാഴ്‌ച്ച അൽ നാസർ ലെഷർലാന്റിൽ വൻ പൗര സ്വീകരണം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. പുതുക്കിയ തിയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും.
പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ സഹകരിച്ചു വരുന്ന എല്ലാ പ്രിയ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കരുതണമെന്നും ഈ പുതിയ സാഹചര്യം ഉൾക്കൊണ്ട് തുടർന്നും സഹകരിക്കണമെന്നും സ്വാഗതസംഘം പ്രവർത്തക സമിതിക്ക് വേണ്ടി ഡോ. കെ.പി. ഹുസൈൻ, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ എന്നിവർ അറിയിച്ചു. അബൂദബിയിലും വൻ പൗര സ്വീകരണത്തിന് വിപുലമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.

Related Articles

Latest Articles