Tuesday, May 14, 2024
spot_img

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകം; ചിക്കൻപോക്‌സ് രോഗികൾ കൂടുന്നു, രണ്ട് ദിവസത്തിനിടെ മുപ്പതിനായിരത്തിനടുത്ത് പനിബാധിതർ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു. റിപ്പോർട്ട് ചെയ്ത മൂന്നിൽ ഒന്ന് പനിക്കേസുകളും വടക്കൻ ജില്ലകളിലാണ്. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്കാണ് പനി ബാധിച്ചത്. ഇതിൽ 2 പേർ പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ 2 ദിവസത്തിനിടെ സംസ്ഥാനത്ത് 28,643 പേർക്കാണ് പനി ബാധിച്ചത്.

ഇന്നലെ സംസ്ഥാനത്ത് 12 പേർക്ക് ചിക്കൻപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളത്ത് ഇന്നലെ 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിൽ 7 പേർക്ക് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചു.

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണമെന്നും കരുതലെടുക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്നലെ നിർദ്ദേശിച്ചിരുന്നു. കോവിഡ്, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻ ഗുനിയ, ചെള്ളു പനി, എച്ച് 1 എൻ 1, ചിക്കൻപോക്സ്, സിക, കുരങ്ങുപനി, ജപ്പാൻ ജ്വരം തുടങ്ങിയവയ്‌ക്ക് പനി ലക്ഷണമായതിനാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിച്ച് ചികിത്സ തേടുകയാണ് വേണ്ടതെന്നും മന്ത്രി നിർദേശിച്ചു.

Related Articles

Latest Articles