Monday, April 29, 2024
spot_img

ഷവര്‍മ്മ ഉണ്ടാക്കുന്നതിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരും: ഭക്ഷ്യസുരക്ഷ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഷവർമ്മ ഉണ്ടാക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കടകളില്‍ ഷവര്‍മ്മ ഉണ്ടാക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഭക്ഷ്യസുരക്ഷ വകുപ്പിനോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കരിവള്ളൂര്‍ പെരളം സ്വദേശിനി 16 വയസ്സുകാരി ദേവനന്ദയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ കൂള്‍ ബാറിനെതിരെ ചന്തേര പൊലീസ് കേസെടുത്തിരുന്നു. മൂന്ന് പേര്‍ കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. ഈ കടയിലേക്ക് ഇറച്ചി നല്‍കിയിരുന്ന കോഴിക്കടയും അടപ്പിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയ ചിക്കന്‍ സെന്ററാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചത്. ലെസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാണ് നടപടി. ചെറുവത്തൂരിലെ മുഴുവന്‍ ഷവര്‍മ കടകളിലും കോഴിക്കടയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു.

Related Articles

Latest Articles