Monday, April 29, 2024
spot_img

നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കേസെടുക്കണം; വിഷയത്തില്‍ സുപ്രധാനമായ ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: നോക്കുകൂലി വിഷയത്തില്‍ വീണ്ടും ഇടപ്പെട്ട് ഹൈക്കോടതി. നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമ ഭേദഗതി സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി.

നോക്കുകൂലി ആവശ്യപെടുന്ന വർക്കെതിരെ മറ്റ് നിയമ ലംഘനങ്ങൾക്ക് പുറമെ പിടിച്ചുപറിക്ക് കേസെടുക്കാൻ നിർദേശിച്ച് സർക്കുലർ ഇറക്കാൻ പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകി. സർക്കുലർ ബന്ധപ്പെട്ട അധികതർക്കും യൂണിയനുകൾക്കും അയക്കാനും കോടതി നിർദേശിച്ചു. നിയമ ഭേദഗതി സംബന്ധിച്ച വിഷയത്തില്‍ അടുത്തമാസം 8 ന് മുന്‍പായി നിലപാടറിയിക്കാനാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലോകത്ത് ആരും കേൾക്കാത്ത രീതിയാണ് കേരളത്തിലുള്ളത്. വെറുതെ നോക്കി നിന്നാൽ കൂലി. നോക്ക് കൂലി വാങ്ങുന്നത് പണാപഹരണം ആയി കാണേണമെന്നും കോടതി കൂട്ടിച്ചേർത്തു. നോക്കുകൂലി സംബന്ധിച്ച ഹർജി ഡിസംബർ 8 ലേക്ക് മാറ്റി.

Related Articles

Latest Articles