Wednesday, May 22, 2024
spot_img

സ്വർണ്ണക്കടത്തിൽ കേരളം ഒന്നാമത്! നാലുവർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 3173 കേസുകൾ !പിടിച്ചെടുത്തത് 2291.51 കിലോഗ്രാം സ്വർണം

സ്വർണ്ണക്കടത്ത് കേസുകളിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയവ വഴി കടത്തിയ സ്വര്‍ണ്ണക്കടത്തിലാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 3173 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം രേഖാമൂലം സ്ഥിരീകരിച്ചിരിക്കുന്നത്. 3173 കേസുകള്‍ റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുള്ളതാണ്. സംസ്ഥാനത്ത് ഈ കേസുകളിലായി പിടികൂടിയത് 2291.51 കിലോഗ്രാം സ്വര്‍ണ്ണമാണ്.

സ്വര്‍ണ്ണക്കടത്തില്‍ 2979 കേസുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും 2528 കേസുമായി മഹാരാഷ്ട്ര മൂന്നാമതുമാണ്.

Related Articles

Latest Articles