Saturday, May 25, 2024
spot_img

രാജ്യത്തെ പരമോന്നത കായിക പുരസ്കാരം ബാഡ്മിന്റൺ സഖ്യത്തിന് !സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിന് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ; പേസ് ബോളർ മുഹമ്മദ് ഷമിക്കും മലയാളി ലോങ് ജംപ് താരം എം. ശ്രീശങ്കർക്കുമുൾപ്പെടെ 26 പേർക്ക് അർജുന അവാർഡ്

ദില്ലി : രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ബാഡ്മിന്റൻ ജോഡികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിന് ബാഡ്മിന്റണിലെ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം അടുത്തമാസം ഒൻപതിനു രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി, മലയാളി ലോങ് ജംപ് താരം എം. ശ്രീശങ്കർ എന്നിവരുൾപ്പെടെ 26 പേർ അർജുന അവാർഡ് നേടി. മലയാളി കബഡി പരിശീലകൻ ഇ. ഭാസ്കരനു ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണു പുരസ്കാരം.

2023 ലെ അർജുന ജേതാക്കള്‍

ഓജസ് പ്രവീൺ (ആർച്ചറി), അതിദി ഗോപിചന്ദ് സ്വാമി (ആർച്ചറി),എം. ശ്രീശങ്കർ (അത്‍ലറ്റിക്സ്),പാരുൾ ചൗധരി (അത്‍ലറ്റിക്സ്),മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിങ്),ആർ. വൈശാലി (ചെസ്),മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗർവല്ല (അശ്വാഭ്യാസം), ദിവ്യാകൃതി സിങ് (അശ്വാഭ്യാസം), ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പതക് (ഹോക്കി), പുഖ്രംബം സുശീല ചാനു (ഹോക്കി), പവൻ കുമാർ (കബഡി), ഋതു നേഗി (കബഡി), നസ്രീൻ (ഖോ ഖോ), പിങ്കി (ലോൺ ബോൾസ്), ഐശ്വരി പ്രതാപ് സിങ് തോമർ (ഷൂട്ടിങ്), ഈഷ സിങ് (ഷൂട്ടിങ്), ഹരീന്ദർ പാൽ സിങ് സന്ധു (സ്ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിൾ ടെന്നിസ്), സുനിൽ കുമാർ (ഗുസ്തി), ആന്റിം (ഗുസ്തി), നവോറം റോഷിബിന ദേവി (വുഷു), ശീതൾ ദേവി (പാര ആർച്ചറി), ഇല്ലുരി അജയ് കുമാർ റെഡ്ഡി (ബ്ലൈൻഡ് ക്രിക്കറ്റ്), പ്രാചി യാദവ് (പാര കനൂയിങ്)

Related Articles

Latest Articles