Friday, October 2, 2026

ദേശീയ പതാക നിലത്തിട്ട് ചവിട്ടി അപമാനിച്ചു; ചോദ്യം ചെയ്തപ്പോൾ അസഭ്യവർഷം; ഇഫ്ത്തിക്കർ ഹുസ്സൈൻ അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ത്രിവർണ പതാകയെ അപമാനിച്ചയാൾ അറസ്റ്റിൽ. ഉദം സിംഗ് നഗർ സ്വദേശി ഇഫ്ത്തിക്കർ ഹുസ്സൈൻ ആണ് അറസ്റ്റിലായത്. ബിജെപി മണ്ഡൽ ഉപാദ്ധ്യക്ഷൻ സോനു ശർമ്മയുടെ പരാതിയിലാണ് നടപടി.

സോനുവിന്റെ അയൽവാസിയാണ് ഇഫ്ത്തിക്കർ. തന്റെ കൈവശം ഉണ്ടായിരുന്ന ദേശീയ പതാക പിടിച്ചു വാങ്ങി നിലത്തിട്ട് ചവിട്ടിയെന്നാണ് സോനുവിന്റെ പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ ഇഫ്ത്തിക്കർ സോനുവിനെ മർദ്ദിക്കാൻ ശ്രമിച്ചു. അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഇഫ്ത്തിക്കറിനെതിരെ ദേശീയ ബഹുമതിക്കുള്ള അവഹേളനം തടയൽ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് എടുത്തു.

Related Articles

Latest Articles