Tuesday, December 30, 2025

അവസാന അങ്കം മറ്റന്നാൾ; മൂന്നാം ഘട്ടത്തിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറോടെ അവസാനിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഞായറാഴ്ച (ഡിസംബര്‍ 13) വൈകിട്ട് മൂന്ന് മുതല്‍ തിങ്കളാഴ്ച (ഡിസംബര്‍ 14) വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം.

പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടേയും സാമഗ്രികളുടെയും വിതരണം ഞായറാഴ്ച(ഡിസംബര്‍ 13) രാവിലെ എട്ടു മുതല്‍ നടക്കും.വിതരണ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി.

Related Articles

Latest Articles