Friday, December 26, 2025

സംസ്ഥാനത്ത് വീണ്ടും കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ: തീരുമാനം കൊവിഡ് അവലോകന യോഗത്തിൽ

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ഇതേതുടർന്ന് നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും കീഴിലുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഷെൽറ്റേഡ് വർക്ക് ഷോപ്പുകൾ, പകൽ പരിപാലന കേന്ദ്രങ്ങൾ, ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകൾ തുടങ്ങിയവയ്ക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി.

അതേസമയം ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാർഗനിർദേശം പുറപ്പെടുവിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന തീയേറ്ററുകൾ ഈ മാസം 25നാണ് തുറന്നത്. തുടർന്ന് സിനിമകളുടെ പ്രദർശനം ഇന്നുമുതൽ ആരംഭിച്ചിരുന്നു. മലയാള സിനിമകൾ വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിച്ചുതുടങ്ങും.

Related Articles

Latest Articles