Friday, May 17, 2024
spot_img

ഷാരൂഖിന്‍റെ വേരുകൾ തേടി കേരള പോലീസ്;6 മാസത്തിനിടെ ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാൻ ശ്രമം;8 പേരെ ചോദ്യം ചെയ്തു

ദില്ലി: കോഴിക്കോട് ഭീകരാക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി കേരള പോലീസ്.
ആറ് മാസത്തിനിടെ ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാനാണ് പോലീസിന്‍റെ ശ്രമം.ഇതുവരെ 8 പേരെയാണ് ദില്ലിയിൽ പോലീസ് സംഘം ചോദ്യം ചെയ്തത്. ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാനായി ഇയാളുടെ കോൾ റെക്കോർഡ് ഡേറ്റ പരിശോധിച്ച് വിവരം എടുത്തിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിലെ ഇടപെടലുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, കേരളത്തിലെത്തിച്ച ഷാറൂഖ് സെയ്ഫിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോഴിക്കോട് മാലൂർക്കുന്ന് പോലീസ് ക്യാമ്പിലാണ് ഇയാളെ ചോദ്യം ചെയ്യുക. ഇന്ന് പുലർച്ചയോടെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്. എഡിജിപി എം ആർ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണയും പോലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്. ഷാറൂഖിനെ കൊണ്ടുവരുമ്പോൾ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കും എന്നാണ് വിവരം. കോടതിയിൽ ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തുക.

Related Articles

Latest Articles