Thursday, May 16, 2024
spot_img

വാക്‌സിൻ നിർമ്മാണത്തിനൊരുങ്ങി കേരളം; സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എത്തിയത് രണ്ട് കമ്പനികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ വാക്‌സിനുകളുടെ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങി കേരളം . വാക്‌സിൻ നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികളാണ് എത്തിയത് . തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്, വിർചൗ ബയോടെക് എന്നീ കമ്പനികളാണ് വാക്‌സിൻ നിർമ്മാണത്തിന് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത് .തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ നിർമാണവും ഗവേഷണകേന്ദ്രവും തുടങ്ങാൻ സർക്കാർ നിശ്ചയിച്ചത്.

കമ്പനികളുടെ പ്രവർത്തനം, വാക്‌സിൻ ഉത്പാദനത്തിലുളള ശേഷി എന്നിവ പരിശോധിച്ച ശേഷമാണ് വാക്‌സിൻ നിർമാണത്തിന് സാങ്കേതിക അനുമതി നൽകുക . കമ്പനികൾക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങൾ സർക്കാർ അംഗീകരിക്കും. സർക്കാർ അംഗീകാരം നൽകിയാൽ കെഎസ്‌ഐഡിസിയുമായി കമ്പനികൾ കരാറിലേർപ്പെടും.

Related Articles

Latest Articles