പൊന്നാനി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഓരോ ദിവസം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി “പ്രാണവായു പദ്ധതി”യുമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി. പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ, പൊന്നാനി താലൂക്ക് മേഖലാ കമ്മിറ്റി ആരോഗ്യ മേഖലയ്ക്ക് വെന്റിലേറ്റർ സമർപ്പിച്ചു.
പൊന്നാനി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ. താലൂക്ക് ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജ്കുമാറിന് വെന്റിലേറ്റർ കൈമാറിക്കൊണ്ടാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്. റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് ചെയർമാൻ അഡ്വ. ജിസൻ.പി. ജോസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എം .എൽ . എ. പി.നന്ദകുമാർ, ഡോ.എ.ഷാജ്കുമാർ, റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ജി. മോഹൻകുമാർ , തഹസിൽദാർ എം.എസ് സുരേഷ്കുമാർ, റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് വൈസ് ചെയർമാൻ ശംഭു നമ്പൂതിരി, താലൂക്ക് സെക്രട്ടറി പി. അൻസാർ തുടങ്ങിയവർ പങ്കെടുത്തു.

