Friday, March 29, 2024
spot_img

സഞ്ചാരികളെ മാടി വിളിച്ച് തായ്‌ലന്‍ഡ്

കൊവിഡ് പ്രതിസന്ധിക്ക് ശേഷം ലോകമാകെയുള്ള ടൂറിസം മേഖലകള്‍ കര കയറാനുള്ള ശ്രമത്തിലാണ്. സഞ്ചാരികളെ ആകര്‍ഷിക്കാനായി പ്രത്യേക പാക്കേജുകളും ഇളവുകളും നല്‍കുന്നുണ്ട് പല രാജ്യങ്ങളും.
യാത്രികരുടെ പ്രിയപ്പെട്ട ഇടമാണ് തായ്‌ലന്‍ഡ്. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ളവര്‍ ആദ്യം യാത്രക്ക് തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളില്‍ ഒന്ന്.

അടുത്ത മാസം ഒന്നുമുതല്‍ വിദേശ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കാനാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ടൂറിസം കേന്ദ്രങ്ങളുടെയും താമസസ്ഥലങ്ങളുടെയും പ്രവര്‍ത്തനം. കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കായിരിക്കും അനുമതി. ആദ്യഘട്ടത്തില്‍ ബാങ്കോങ്ങിലും അതിനടുത്ത നാല് പ്രവിശ്യകളിലും രണ്ടാഴ്ച ക്വാറന്റീന്‍ ഇല്ലാതെ സഞ്ചാരികളെ പ്രവേശിപ്പിക്കും.പ്രധാന സഞ്ചാരകേന്ദ്രമായ ഫുകേതില്‍ ജൂലൈ മുതല്‍ യാത്രികര്‍ എത്തിയിരുന്നു. യാത്രികര്‍ ഏഴ് ദിവസത്തേക്ക് ഒരു നിശ്ചിത പ്രദേശത്ത് താമസിക്കുകയും നിശ്ചിതകാലയളവില്‍ കൊവിഡ് പരിശോധന നടത്തുകയും വേണം എന്നായിരുന്നു നിര്‍ദേശം. പൂര്‍ണമായി വാക്‌സിനെടുത്ത മുപ്പതിനായിരത്തോളം ആളുകള്‍ ഇതിനോടകം ഫുകേതില്‍ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. 50 മില്യണ്‍ ഡോളറിനടുത്താണ് വരുമാനം ലഭിച്ചത്.

ഈ സാഹചര്യത്തിലാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാനുള്ള തീരുമാനം.കര്‍ശന നിയന്ത്രണങ്ങളോടെ സാമുയി, താവോ, ഫംഗന്‍ എന്നീ മൂന്ന് തായ് ദ്വീപുകള്‍ തുറന്നു. ചിയാങ് റായ്, സുഖോതായ്, റയോംഗ് എന്നിവയുള്‍പ്പെടെ കൂടുതല്‍ കേന്ദ്രങ്ങളും സന്ദര്‍ശിക്കായി അടുത്ത മാസം തുറക്കും.വിദേശ സഞ്ചാരികള്‍ക്കായി പ്രത്യേക പാക്കേജുകളുമായി റിസോര്‍ട്ടുകളും ഹോട്ടലുകളും തയ്യാറായിക്കഴിഞ്ഞു.

Related Articles

Latest Articles