Monday, April 29, 2024
spot_img

‘കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി കണക്കാക്കണം’; കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി സുപ്രീംകോടതി

ദില്ലി: കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി തന്നെ കണക്കാക്കണമെന്ന് അറിയിച്ച് സുപ്രീംകോടതി. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഇത്തരം മരണങ്ങളില്‍ കുടുംബത്തിനു കോവിഡ് നഷ്ടപരിഹാരം നല്‍കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചിരിക്കുകയാണ് സുപ്രീം കോടതി ഇപ്പോൾ.

കോവിഡ് നഷ്ടപരിഹാരത്തിനുവേണ്ടി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു കേന്ദ്രം സമര്‍പ്പിച്ച മാര്‍ഗരേഖ പരിഗണിച്ചാണു കോടതിയുടെ ഈ നിര്‍ദ്ദേശം. .

കൂടാതെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ പരാതികള്‍ പരിഹരിക്കാനുള്ള ജില്ലാതല സമിതികള്‍ എത്ര ദിവസത്തിനകം രൂപീകരിക്കണമെന്നു വ്യക്തമാക്കാനും കേന്ദ്രത്തോടു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല സമിതിക്കു മുന്‍പാകെ ഹാജരാക്കേണ്ട രേഖകള്‍ ഏതൊക്കെയെന്നതില്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Related Articles

Latest Articles