Tuesday, May 21, 2024
spot_img

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ന് ലോക്ഡൗണില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞാറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കിയത്. പക്ഷേ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടോ എന്നറിയില്ല. നാളെയാണ് അടുത്ത അവലോകനയോഗം ചേരുന്നത്. കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ചുള്ള ചർച്ചകൾ നാളെ നടക്കും.

സംസ്ഥാനത്ത് ഇന്നലെ ടിപിആർ 17.73 ശതമാനമായി ഉയർന്നിരുന്നു. 87 ദിവസങ്ങൾക്ക് ശേഷമാണ് ടിപിആർ 17ന് മുകളിലെത്തിയത്. 17,106 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും മറ്റു ദിവസങ്ങളെ അപേക്ഷിച്ചു പരിശോധന കുറവായിരുന്നു. 96,481 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ 83 മരണങ്ങൾ സ്ഥിരീകരിച്ചു. 20,846 പേർ രോഗമുക്തരായി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles