Monday, January 12, 2026

Auto Draft

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി മറ്റൊരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ച് വിഷു പുതുവര്‍ഷാരംഭമായും കണക്കാക്കപ്പെട്ടിരുന്നു. സമൃദ്ധിയിലേയ്ക്കും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് കടക്കുകയെന്നതാണ് വിഷുവിന്റെ സന്ദേശം. വിഷുക്കണിയും കൈനീട്ടവും വിഷുദിനത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളാണ്. കാര്‍ഷിക സംസ്‌കാരവുമായി അടുത്ത ബന്ധമാണ് വിഷുവിനുളളത്.മലയാളികൾക്ക് ആശംസകൾ നേർന്ന് താരങ്ങളും എത്തിയിരിക്കുകയാണ്.

എല്ലാവരോടും വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കാനും നടന്‍ മമ്മൂട്ടി പറഞ്ഞു. വിഷുദിനത്തില്‍ ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ എത്തിയത്. വിഷു എനിക്ക് എന്നും പ്രിയപ്പെട്ടവള്‍, ക്രൂരനിശകളില്‍ നിന്നും എന്നെ വിളിച്ചുണര്‍ത്തും, തണുവെഴും കൈകളാല്‍ കണ്ണുപൊത്തും. പുലര്‍ കണിവിളക്കിന്‍ മുന്‍പില്‍ എന്നെ നിര്‍ത്തും.

കവിയ്ക്ക് എന്ന പോലെ എനിക്കും നിങ്ങള്‍ക്കും അത്രമേല്‍ പ്രിയപ്പെട്ട വിഷു ഇത്തവണ പതിവ് തെറ്റാതെ എത്തി. മഞ്ഞ കണിക്കൊന്നപ്പൂ ഉടുത്തൊരുങ്ങി, കണിവെളളരി പൊന്നണിഞ്ഞു, വിഷു പക്ഷിയും പാടാന്‍ എത്തുമായിരിക്കും, എന്നാല്‍ വിഷു ആഘോഷിക്കേണ്ട നാം ഒരു വലിയ മഹാമാരിയെ മറികടക്കാനുളള ജാഗ്രതയിലും പരിശ്രമത്തിലുമാണ്. മനസുകള്‍ സങ്കടത്തിലും ആശങ്കയിലുമാണെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ സുരേഷ് ഗോപി, ജയറാം, സംവിധായകന്‍ ആഷിക്ക് അബു, ഗോപി സുന്ദര്‍, ഉണ്ണി മുകുന്ദന്‍, ലിസി ലക്ഷ്മി, കൃഷ്ണ ശങ്കര്‍, മീര നന്ദന്‍,തുടങ്ങിയ താരങ്ങളും ആശംസകൾ പങ്കുവെച്ചു.

Related Articles

Latest Articles