Friday, May 10, 2024
spot_img

ഇത് കേരളം തന്നെയല്ലേ? അറുതിയില്ലാത്ത ക്രൂരത; നവജാത ശിശുവിനെ കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിച്ചു

കൊല്ലം: സംസ്ഥാനത്ത് ദിനംപ്രതി ക്രൂര കൃത്യങ്ങളുടെ തോത് വർധിച്ചുവരുന്ന സാഹചര്യത്തിൽ മറ്റൊരു ക്രൂരതയ്ക്ക് കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. രണ്ട് ദിവസം പ്രായമുള്ള ആൺ കുഞ്ഞിനെയാണ് വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിൽ ഉപേക്ഷിച്ചത്. കുട്ടിക്ക് മൂന്ന് കിലോ തൂക്കമുണ്ട്. അതേസമയം പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Latest Articles