Monday, April 29, 2024
spot_img

കേരളത്തിന്റെ തലസ്ഥാനം കണ്ണൂരാക്കും?; കണ്ണൂർ ലോബിക്ക് തിരുവന്തപുരത്തോട് തീർത്താൽ തീരാത്ത പക,വിമാനത്താവളമടക്കം തലസ്ഥാനത്തിന്റെ എല്ലാ വികസനത്തിനും തുരങ്കം വയ്ക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ അദാനിക്ക് ‘വികസിപ്പിക്കാൻ’ പറ്റില്ലെന്ന വാദമുയർത്തിയായിരിക്കുമത്രേ സുപ്രീം കോടതിയിൽ പിണറായി സർക്കാർ അപ്പീൽ നൽകുക! അതായതു അദാനി വന്നാൽ ഇവിടെ വികസനം വരുമെന്ന് ഉറപ്പുള്ളതിനാൽ അതനുവദിക്കാനാവില്ല എന്നര്ത്ഥം. ഒരു പ്രദേശത്തെയും അവിടത്തെ ജനതയെയും അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനു ഒരു പരിധിയൊക്കെയുണ്ട്. സി.പി.ഐ.എമ്മിന്റെ കണ്ണൂർ ലോബിയുടെ തിരുവന്തപുരത്തോടുള്ള വെറുപ്പാണ് ഇവിടെ പ്രകടമാകുന്നത്. പ്രതികരണശേഷി ഇല്ല എന്ന് കരുതി എന്തുമാകാമെന്ന നിലയിലാണ് തലസ്ഥാനത്തോടുള്ള സർക്കാരിന്റെ നിലപാട്.കമ്മീഷനും, ബിനാമിയും, പങ്കുകച്ചവടവും,സ്വർണകടത്തും,ലഹരിക്കടത്തും ഒക്കെയുള്ളവർക്കു ഇങ്ങനെയൊക്കെ ചെയ്താലേ ഇറക്കിയ പണം നഷ്ട്ടപ്പെടാതിരിക്കുകയുള്ളു. അതിനായി തിരുവനന്തപുരത്തിന്റെ എയർപോർട്ട് വികസനം ബലികൊടുക്കുന്നതിനു ഇവിടുള്ള സഖാക്കൾ ചൂട്ടുപിടിക്കുന്നതാണ് കഷ്ടം. അദാനി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കുന്നതിലല്ല, വികസനം വരുത്തുന്നതിലാണ് എതിർപ്പ്. ഇതേ അദാനി കൊച്ചിയിൽ സിറ്റിഗ്യാസ് പദ്ധതിയും. കാസർഗോഡ് -കണ്ണൂർ ദേശിയ പാത വികസനവും സർക്കാർ ഭൂമിയിൽ നടപ്പാക്കുന്നതിൽ ആർക്കും ഒരെതിർപ്പുമില്ല. അല്ലങ്കിലും ഇടതുപക്ഷത്തിനു കൂർ കണ്ണൂരിനോടു മാത്രമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരെ കബളിപ്പിക്കാനാകണം അപ്പീൽ ഫയൽചെയ്യുന്നില്ല എന്ന വ്യാജവാർത്ത ഇന്നലെ പടച്ചുവിട്ടത് .നഗരവാസികളെപ്പറ്റിയുള്ള ഇവരുടെ കാഴ്ചപ്പാട് എങ്ങിനെയുണ്ട്? തിരുവനന്തപുരം ഒരു രാഷ്ട്രീയ പ്രരിഗണയും കൂടാതെ, വരുന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ , എയർപോർട്ട് വികസനം മാത്രം കണക്കിലെടുത്തു അതിനെ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്കും മുന്നണിക്കും സമ്മതിദാനം നൽകുകയാണ് വേണ്ടത്. അതുമാത്രമാണ് തിരുവനന്തപുരത്തിന് ഇക്കാര്യത്തിൽ ജനാധിപത്യപരമായി ചെയ്യാൻ കഴിയുന്നത്. മറ്റൊന്നുമായില്ലെങ്കിൽ ആത്മാഭിമാനം എന്നൊന്നുണ്ടെന്നെങ്കിലും ജനം സർക്കാരിനു വെളിപ്പെടുത്തിക്കൊടുക്കണം . തലസ്ഥാനവാസികളുടെ പ്രതികരണം ഈ നിലയിൽ തുടർന്നാൽ കേരളത്തിന്റെ തലസ്ഥാനം കണ്ണൂരിലേക്കു മാറ്റിയില്ലങ്കിലേ അത്ഭുതപ്പെടാനൊള്ളു.

Related Articles

Latest Articles