Friday, May 17, 2024
spot_img

ഇബ്രാഹിംകുഞ്ഞിന് കനത്ത തിരിച്ചടി; ഇലക്ഷന് നില്‍ക്കാന്‍ ജാമ്യം നല്‍കില്ല, ജയിലില്‍ പോയിട്ട് മത്സരിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയില്‍. മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി ഇലക്ഷനിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയിൽ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധം ആണെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു.

എന്നാൽ നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണമെന്ന് കോടതി പറഞ്ഞു. മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. പക്ഷേ ഇപ്പോൾ നിങ്ങൾ ഇലക്ഷന് മത്സരിക്കാൻ ഉദ്ദേശിക്കുന്നു. എന്നാല്‍ അത് ജയിലിൽ പോയിട്ടും ആകാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles