Friday, April 26, 2024
spot_img

കൊറോണ വിലക്ക് മറികടന്ന് മന്ത്രിപത്നിനിയുടെ ക്ഷേത്ര ദര്‍ശനം; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യ കോവിഡ് നിയന്ത്രണ വിലക്ക് ലംഘിച്ച്‌ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനം നടത്തിയതിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി. കോവിഡ് നിയന്ത്രണം ലംഘിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി എന്നാണ് ആരോപണം.നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി റിപ്പോര്‍ട്ട് തേടി.

ഭക്തര്‍ക്ക് പ്രവേശന വിലക്ക് നിലനില്‍ക്കെ നാലമ്ബലത്തിനുള്ളില്‍ പ്രവേശിച്ചത് ആചാരലംഘനത്തിന് ഇടയാക്കിയെനാണ് ആരോപണം. പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലമ്ബലത്തില്‍ പ്രവേശിച്ചതെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വത്തിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ദര്‍ശനം നടത്തിയിരുന്നു.

Related Articles

Latest Articles