Sunday, April 28, 2024
spot_img

ടൂറിസം മേഖലയ്ക്ക് അവഗണനയെന്ന് ടൂറിസം വ്യവസായികള്‍

തിരുവനന്തപുരം: ടൂറിസം മേഖലയ്ക്ക് സംസ്ഥാന ബഡ്ജറ്റില്‍ അവഗണന മാത്രം. 100 കോടി നല്‍കാന്‍ പ്ലാനിംഗ് ബോര്‍ഡ് ശുപാര്‍ശ ചെയ്ത ടൂറിസം മാര്‍ക്കറ്റിങ്ങിന് മുന്‍വര്‍ഷങ്ങളില്‍ നല്‍കിയതിനേക്കാള്‍ 25 കോടി കുറച്ചു.

12 കോടി രൂപ നല്‍കാന്‍ പ്ലാനിംഗ് ബോര്‍ഡ് ശുപാര്‍ശ നല്‍കിയ 5 കോടി നല്‍കാന്‍ പ്ലാനിംഗ് ബോര്‍ഡ് പറഞ്ഞ സാഹസിക ടൂറിസം വികസനത്തിന് ഒറ്റ രൂപയില്ല. കടകം പള്ളി സുരേന്ദ്രന്‍ എന്ന മന്ത്രിയോട് ധനമന്ത്രി വൈരാഗ്യം തീര്‍ത്തത് ബജറ്റിലൂടെ എന്ന്്ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.
മുസിരിസ് , സിബിഎല്‍ വെള്ളാനകള്‍ക്ക് കോടികള്‍ വാരിയെറിഞ്ഞ് ബജറ്റ്>
കയറിനെ മ്യൂസിയത്തിലാക്കാന്‍ ടൂറിസത്തിന്റെ പേരില്‍ കോടികള്‍ വകയിരുത്തി. എന്നാല്‍ തലസ്ഥാനത്ത് ഒറ്റ ടൂറിസം പദ്ധതികള്‍ക്ക് പണമില്ല.

കേരള ടൂറിസം എന്നാല്‍ ആലപ്പുഴയും മുസിരിസും മാത്രമെന്നും കടകംപള്ളി സുരേന്ദ്രനെന്ന ടൂറിസം മന്ത്രിയെ നോക്കുകുത്തിയാക്കിയാണ് സമ്പൂര്‍ണ്ണ പരാജയ ബജറ്റെന്ന് ടൂറിസം വ്യവസായികള്‍ പ്രതികരിച്ചു.

Related Articles

Latest Articles