Thursday, March 28, 2024
spot_img

മോദി ബി പി സി എല്ലും എൽ ഐ സിയും എന്തിന് വിൽക്കുന്നു? സുനിൽ സോമൻ എഴുതുന്നു..

സുനില്‍ സോമന്‍ എഴുതുന്നു..

പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നു , വിത്തെടുത്തു കുത്തുന്നു എന്നൊക്കെയാണ് ഇപ്പോൾ പറഞ്ഞു പരത്തുന്നത് . 2019 ഇൽ BSNL ന്റെ നഷ്ടം 7500 കോടിയായിരുന്നു .. 2018 ഇൽ എയർ ഇന്ത്യയുടെ നഷ്ടം 4600 കോടി ആയിരുന്നു . നഷ്ട്ടം എന്ന് പറയുമ്പോൾ ഈ പണം എവിടെന്നാണ് കൊടുക്കുന്നത് ? ഈ പണം സർക്കാരാണ് കൊടുക്കേണ്ടത് .. എന്ന് പറഞാൽ നമ്മുടെ നികുതി പണം …രാജ്യത്തിന്റെ വികസന പ്രവർത്തങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി ചെലവാക്കേണ്ടിയിരുന്ന പണം ..

ഈത്തരം സ്ഥാപനങ്ങൾ നില നിർത്തി കൊണ്ട് പോകുന്നത്തിലൂടെ
നമ്മൾ നമ്മളുടെ തന്നെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം
വെയ്ക്കുകയാണ് ചെയ്യുന്നത് .അപ്പോൾ ലാഭത്തിലിരിയ്ക്കുന്ന BPCL , LIC പോലുള്ള കമ്പനികൾ വിൽക്കുന്നത് എന്തുകൊണ്ടാണ് ? ഒരു ഉദാഹരണം പറയാം .. എനിക്ക് ഒരേക്കർ റബ്ബർ തോട്ടം ഉണ് .. എനിക്ക് അവിടുന്ന് 10,000 രൂപ മാസം വരുമാനം കിട്ടുന്നുണ്ട് .. പക്ഷെ എനിക്ക് ഈ വരുമാനം പോരാ എന്ന് തോന്നി .കുട്ടികൾ വളർന്നു വരുന്നു , അവർക്കു കൂടുതൽ നല്ല ജീവിത സാഹചര്യം കൊടുക്കണം ..

ഞാൻ മാസം ഒരു ലക്ഷം രൂപ വരുമാനം നേടണം എന്ന ലക്ഷം വെയ്ക്കുന്നു. അപ്പോൾ അതിനു എന്താണ് മാർഗം ? മാസം ഒരു ലക്ഷം രൂപ വരുമാനം കിട്ടുന്ന ഒരു കച്ചവടം തുടങ്ങണം എന്ന് ഞാൻ തീരുമാനിക്കുന്നു . അപ്പോൾ മുതൽ മുടക്കിനായി എന്ത് ചെയ്യും ?

ബാങ്കിൽ ലോൺ എടുക്കാം പക്ഷെ അതിനു റിസ്ക്‌ കൂടുതലാണ് .പിന്നെ പലിശയും കൊടുക്കേണ്ടി വരും , റിസ്ക്‌ കുറഞ്ഞ മാർഗം എന്നത് എന്റെ ഒരേക്കർ സ്ഥലം വിൽക്കുക എന്നതാണ് ..അത് വിറ്റു കിട്ടുന്ന പണം കൊണ്ട് കച്ചവടം തുടങ്ങാം .ഇത് തന്നെയാണ് സർക്കാരും ചെയ്യുന്നത് .. അടുത്ത 5 വര്ഷം കൊണ്ട് ഭാരതത്തിനെ 5 ട്രില്യൺ സാമ്പത്തിക ശക്തിയാക്കും എന്നാണ് മോഡി ലക്‌ഷ്യം വെച്ചിരിക്കുന്നത് . ഭാരതത്തിന്റെ ജിഡിപി ഇപ്പോൾ 2 .718 ട്രില്യനാണ് .2010 മുതൽ 2014 വരെ ജിഡിപി വളർച്ച വെറും 360 ബില്യൺ ആയിരുന്നു. എന്നാൽ 2014 മുതൽ 2018 വരെ ജിഡിപി വളർന്നത് 679 ബില്യൺ ആണ് .

അതായത് ഇരട്ടിയോളം വളർച്ച .. ഇത്രയും പ്രകടന മികവ് കാണിച്ച മോദിക്ക് 5 ട്രില്യൺ ജിഡിപി നേടുക എന്നത് അസാധ്യമായ കാര്യമല്ല .ഭാരതത്തിന്റെ ഒപ്പം സ്വാതന്ത്ര്യം നേടിയ ജപ്പാന്റെ ജിഡിപി ഇപ്പോൾ 5 ട്രില്യനാണ് .. ജപ്പാന് ഭാരതത്തിന്റെ എട്ടിൽ ഒന്ന് വലിപ്പം മാത്രമേ ഉള്ളു എന്നറിയുമ്പോൾ നമ്മൾ എന്തുമാത്രം പുറകിലാണ് എന്ന് നമുക്ക് മനസിലാക്കാൻ കഴിയും .

എന്തുകൊണ്ടാണ് നമ്മുടെ ചെറുപ്പക്കാർ നല്ല വിദ്യാഭാസം നേടിക്കഴിഞ്ഞാൽ അമേരിക്കയിലും (20 ട്രില്യൺ ജിഡിപി ) , ബ്രിട്ടനിലും(3 ട്രില്യൺ ജിഡിപി -ഭാരതത്തിന്റെ 20 / 1 മാത്രം വലിപ്പം ) , ജർമനിയിലും (4 ട്രില്യൺ ജിഡിപി ) മറ്റും പോകാൻ ആഗ്രഹിക്കുന്നത് .. അവിടെ ധാരാളം തൊഴിലവസരങ്ങളും
അടിസ്ഥാന സൗകര്യങ്ങളും ഉള്ളത് കൊണ്ടാണ് ..

എങ്ങനെയാണു അതുപോലെയുള്ള തൊഴിലവസരങ്ങളും , അടിസ്ഥാന സൗകര്യങ്ങളും ഭാരതത്തിലും ഉണ്ടാക്കാൻ കഴിയുന്നത് ? എങ്ങനെയാണു നമ്മുടെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് വിദേശത്തു പോകുന്നതിനു പകരം , നമ്മുടെ നാട്ടിൽ തന്നെ
ലോക നിലവാരത്തിലുള്ള , അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങളും നല്കാൻ കഴിയുന്നത് ?

വ്യക്തമായ കാഴ്ചപ്പാടും , കർമ്മ പദ്ധതിയും ഉണ്ടായൽ ഭാരതത്തിനും
ഈ അവസ്ഥയിൽ എത്തിച്ചേരാൻ കഴിയും .
അതാണ് മോഡി ചെയ്യുന്നതും …5 ട്രില്യൺ ജിഡിപി എത്തിച്ചേരുക എന്നതിന്റെ ഭാഗമായി 100 ലക്ഷം കോടിയാണ്
മോഡി അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപിക്കാൻ പോകുന്നത് … ഈ 100 ലക്ഷം കോടി എവിടുന്ന് കണ്ടുപിടിക്കും ?

പൊതു മേഖലാ സ്ഥാപനങ്ങൾ വിൽക്കും എന്നത് ബിജെപി യുടെ പ്രകടന പത്രികയിൽ ഉള്ള കാര്യമാണ് .. ആർട്ടിക്കിൾ 370 മാറ്റുന്നതും , ഏക സിവിൽകോഡും , പൗരത്വ ഭേദഗതിയും
എല്ലാം ബിജെപിയുടെ പ്രകടന പത്രികയിൽ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റു കിട്ടുന്ന പണം രാജ്യത്തിൻറെ വികസന പ്രവർത്തനങ്ങൾക്കായിരിക്കും
ഉപയോയോഗിക്കുന്നത് . 100 ലക്ഷം കോടി അടിസ്ഥാന സൗകര്യ മേഖലയിൽ

ചിലവാക്കുമ്പോൾ അത് ധാരാളം തൊഴിലവസങ്ങളും അനുബന്ധ വ്യവസായ അവസരങ്ങളും സൃഷ്ടിക്കും . ആളുകൾക്ക് കൂടുതൽ വരുമാനം ഉണ്ടാവും അപ്പോൾ ആളുകൾ കൂടുതൽ പണം ചെലവാക്കാൻ തുടങ്ങും. അപ്പോൾ ചില്ലറ മൊത്ത വ്യാപാരം തുടങ്ങിയ മറ്റു വ്യവസായങ്ങളും വർധിക്കും…. ഇതാണ് 5 ട്രില്യൺ ജിഡിപി എത്തിച്ചേരുന്നതിനുള്ള മാർഗ രേഖ ..

അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുമ്പോൾ , വ്യവസായം ചെയ്യാനുള്ള എളുപ്പം വർധിക്കുന്നു , അത് ഭാരതത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ കൊണ്ട് വരും. കൂടുതൽ വ്യവസായം വരുമ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ വരും. മുകളിൽ പറഞ്ഞ ചക്രം പിന്നെയും തുടരും .. ഇതിനെയാണ് ദർശനം , കർമ്മ പദ്ധതി എന്നൊക്കെ പറയുന്നത് ….

കോൺഗ്രെസ്സുകാർ ഭരണം കയ്യിലിരിക്കുമ്പോൾ , നെഹ്‌റു കുടുംബത്തിന് എങ്ങനെ കൂടുതൽ വരുമാനം ഉണ്ടാക്കാം എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു .. അതുകൊണ്ടു അന്ന് നമ്മൾ , കൽക്കരി അഴിമതി , 3G അഴിമതി , ആദർശ് അഴിമതി തുടങ്ങിയ അഴിമതികളെപ്പറ്റി മാത്രമേ കേട്ടിരുന്നുള്ളു ..

ഇത് മോഡിയുടെ കാലമാണ് , മോഡിയ്ക്ക് സ്വന്തം കുടുംബത്തിനായി പണത്തിന്റെ ആവശ്യമില്ല , തനവും , മനവും , സാധനയും എല്ലാം രാജ്യത്തിന് വേണ്ടി അർപ്പിച്ച RSS സ്വയം സേവകനാണ് മോഡി , ചെയ്യുന്നതെല്ലാം രാജ്യത്തിൻറെ പരമ വൈഭവത്തിനു വേണ്ടിയായായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട ..

സ്വന്തം നേട്ടത്തിനും , പാർട്ടിയുടെ നേട്ടത്തിനും വേണ്ടി രാഷ്ട്രീയപ്രവർത്തനം ചെയ്യുന്നവരുടെ അപവാദ പ്രചാരണത്തിന് ചെവി കൊടുക്കാതിരിക്കുക . രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മോഡിയെ വിശ്വസിക്കുക
പിന്തുണ കൊടുക്കുക .

സ്വാതന്ത്ര്യം കിട്ടി 73 വര്ഷം കഴിഞ്ഞു , പട്ടിണിയിൽ നിന്ന് ഇപ്പോഴും പൂർണമായി മോചനം നേടിയിട്ടില്ല , നമ്മുടെ കുട്ടികൾക്ക് ലോക നിലവാരത്തിലുള്ള അവസരങ്ങളും സൗകര്യങ്ങളും നല്കാൻ കഴിഞ്ഞിട്ടില്ല . ഇപ്പോഴും വികസ്വര രാജ്യമെന്ന പറഞ്ഞു കൊണ്ടിരിയ്ക്കുകയാണ് .. ഇനി നമുക്ക് കാത്തിരിക്കാൻ സമയമില്ല .. നമ്മുടെ ഈ ജീവിത കാലത്തിൽ തന്നെ നമുക്ക് ഭാരതത്തിനെ ഒരു വികസിത രാജ്യമായി കാണണം …

ഇന്നില്ലെങ്കിൽ ഇനിയൊരിക്കലുമില്ല ….

Related Articles

Latest Articles