Friday, January 9, 2026

കെവിന്‍ വധക്കേസ്:സാക്ഷി വിസ്താരത്തിന്റെ രണ്ടാംഘട്ടം ഇന്ന്

കെവിന്‍ വധക്കേസില്‍ സാക്ഷി വിസ്താരത്തിന്റെ രണ്ടാംഘട്ടത്തിന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് തുടക്കമാകും. കെവിന്റെ പിതാവ് ജോസഫ്, ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു, സിപിഒ അജയകുമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ഇന്ന് വിസ്തരിക്കും.

കേസിലെ നിര്‍ണായക സാക്ഷികളാണ് ബിജുവും അജയകുമാറും. ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്.കെവിനെ വിട്ടുകിട്ടാനായി ബിജു പിന്നീട് ഫോണില്‍ പ്രതികളുമായി ആശയ വിനിമയം നടത്തി. ഈ ഫോണ്‍ സംഭാഷണം കോടതി നേരത്തെ പരിശോധിച്ചിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ബിജുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.പത്ത് ദിവസത്തെ അവധിക്ക് ശേഷമാണ് വിചാരണ പുനരാരംഭിക്കുന്നത്.

Related Articles

Latest Articles