Sunday, May 19, 2024
spot_img

സിനിമയിൽ തീപാറുന്ന ഡയലോഗുകളും, മാസ്സും, ആക്ഷനും; വാക്സിൻ സൂചി കൊണ്ടതും മുഖം പൊത്തി ആക്ഷൻ ചിത്രങ്ങളുടെ സംവിധായകൻ; ചിത്രം വൈറൽ

സിനിമയിൽ തീപാറുന്ന ഡയലോഗുകളും, മാസ്സും ആക്ഷനും പക്ഷെ, വാക്‌സിൻ സൂചി കണ്ടതും മുഖം പൊത്തിപ്പോയി. മറ്റാരുമല്ല, ആക്ഷൻ ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീൽ ആണ് സംഭവത്തിലെ താരം. ആക്ഷൻ ചിത്രം കെ.ജി.എഫിന്റെ സംവിധായകനാണ് പ്രശാന്ത് നീൽ. നേഴ്സ് വാക്സിൻ സൂചി കുത്തിയിറക്കുന്നതും മുഖംപൊത്തിയിരിക്കുന്ന പ്രശാന്ത് ആണ് ചിത്രത്തിൽ. സിനിമയിൽ കട്ട മാസ്സ് ഇറക്കുന്ന സംവിധായകൻ പോലും ഇൻജെക്ഷൻ പേടിച്ച്‌ മുഖംപൊത്തിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. വാക്‌സിൻ സൂചി കണ്ടപ്പോൾ മുഖംപൊത്തിയെങ്കിലും, വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരെങ്കിൽ നിങ്ങളും കുടുംബവും, എത്രയും വേഗം സ്ലോട്ട് ബുക്ക് ചെയ്ത് കോവിഡ് വാക്സിൻ സ്വീകരിക്കണം ,എന്ന് പ്രശാന്ത് നീൽ ഏവരോടുമായി തന്റെ ട്വീറ്റിലൂടെ സന്ദേശം നൽകി.

യഷ് നായകനായ കെ.ജി.എഫിന് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലുടനീളം ആരാധകരുണ്ടായി. കേരളത്തിലും സ്ഥിതി മറിച്ചല്ല. സിനിമയിൽ നിന്നും സ്വീകരിച്ച രീതി അവലംബിച്ച് കേരളത്തിൽ അക്രമ സംഭവങ്ങളുണ്ടായ ചരിത്രവുമുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗവും വെള്ളിത്തിരയിലേക്ക് ഉടൻ എത്തുമെന്നാണ് സൂചന. യഷ് അവതരിപ്പിച്ച റോക്കി ഭായിയും സഞ്ജയ് ദത്തിന്റ അധീരയും തമ്മിലെ ഏറ്റുമുട്ടലാവും രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാവും ചിത്രം പുറത്തിറങ്ങുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles