Thursday, May 16, 2024
spot_img

ഉടൻ വരുന്നു ‘നോവവാക്‌സ്’; കോവിഡിന്റെ എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമെന്ന് ഗവേഷകർ

വാഷിംഗ്ടണ്‍: കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ വാക്‌സിനുകള്‍ ഒരുങ്ങുന്നുവെന്നു റിപ്പോർട്ടുകൾ. നോവവാക്‌സ് എന്ന കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ആശ്വാസകരമായ പഠന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നോവവാക്‌സ് കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

കോവിഡിന്റെ എല്ലാ തരത്തിലുമുള്ള വകഭേദങ്ങള്‍ക്ക് നോവവാക്‌സ് ഫലപ്രദമാണെന്നാണ് ഗവേഷകർ പറയുന്നത്. മെക്‌സിക്കോ, യുഎസ് എന്നീ രാജ്യങ്ങളിലാണ് പഠനം നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമായ മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് നോവവാക്‌സ് സൂക്ഷിക്കാനും വിതരണം ചെയ്യാനും എളുപ്പമാണെന്നതാണ് മറ്റൊരു സവിശേഷത.

അധികം വൈകാതെ തന്നെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടാനാണ് കമ്പനിയുടെ തീരുമാനം. സെപ്റ്റംബര്‍ അവസാനത്തോടെ 100 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഉത്പ്പാദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം റിപ്പോസ്റ്റ്റുകളിൽ വ്യക്തമാക്കുന്നു. നോവവാക്‌സിന് അനുമതി ലഭിച്ചാല്‍ ആഗോളതലത്തില്‍ വാക്‌സിനേഷന്റെ ഉൽപ്പാദനം വേഗം കൂട്ടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാകും നോവാവാക്‌സ് നിര്‍മിക്കുക. ഇത് ഇന്ത്യയിലെ വാക്‌സിന്‍ ക്ഷമാത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles