Saturday, May 4, 2024
spot_img

പ്രോട്ടോക്കോൾ കാറ്റിൽ പറത്തി ഖാദി ബോർഡ് യോഗം; ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്‌ സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആസ്ഥാനത്ത് യോഗത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ് പോസിറ്റീവായി. കഴിഞ്ഞ മാസം 29നു രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണു വഞ്ചിയൂരിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്തു 14 ജില്ലകളിലെയും പ്രോജക്‌ട് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നത്.

അന്‍പതോളം പേര്‍ പങ്കെടുത്ത യോഗം വിളിച്ചു ചേര്‍ത്ത ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സനും കോവിഡ് ബാധിച്ചവരില്‍പെടും. യോഗത്തിനെത്തിയ ഒമ്പത് പേര്‍ക്കും ഇവരുമായി സമ്പർക്കത്തിലായ 7 ജീവനക്കാർക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അടച്ചിട്ട കോൺഫറൻസ് ഹാളിൽ കോവിഡ് മാനദണ്ഡം പാലിക്കാതെ ആയിരുന്നു യോഗമെന്നാണു ലഭിക്കുന്ന വിവരം.ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് അടക്കമുള്ള ഉദ്യോഗസ്ഥർ എത്തിയിരുന്നതായും ജീവനക്കാർ ആരോപിക്കുന്നു.ഓണ്‍ലൈനായി സംഘടിപ്പിക്കാമായിരുന്ന അവലോകനയോഗമാണു നേരിട്ടു വിളിച്ചുചേര്‍ത്തതെന്നു ജീവനക്കാര്‍ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles