Monday, April 29, 2024
spot_img

‘ആധ്യാത്മികതയുടെ അകത്തളങ്ങളിലേക്ക്’..കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക[KHNA],ഗ്രേറ്റ് ലേക്ക്സ് റീജിയൺ പ്രവർത്തനോദ്‌ഘാടനം 2021 ജനുവരി 15 ന്

ഫീനിക്സ്: കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക 2021 ഡിസംബറിൽ അരിസോണയിൽ സംഘടിപ്പിക്കുന്ന കെ എച്ച് എൻ എ) യുടെ 11 മത് ഗ്ലോബൽ കൺവെൻഷന് മുന്നോടിയായി ഗ്രേറ്റ് ലേക്ക്സ് റീജിയൺ പ്രവർത്തനോദ്‌ഘാടനം 2021 ജനുവരി 15 രാത്രി 7ന് (EST)നടക്കും.

ശ്രീ രാജേഷ് നായർ , ശ്രീ സുരേന്ദ്രൻ നായർ , ശ്രി രാജേഷ് കുട്ടി തുടങ്ങിയ കെ. എച്ച്. എൻ. എ സാരഥികൾ ആണ് ഈ പരിപാടി നയിക്കുന്നത് .കെ. എച്ച്. എൻ. എ പ്രസിഡന്റ് സതീഷ് അമ്പാടിയാണ് പരിപാടിയുടെ മുഖ്യ അതിഥി. അമേരിക്കയും കാനഡയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് ആത്‌മീയ -ആധ്യാത്മിക പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും . ചടങ്ങുകൾക്ക് മാറ്റുകൂട്ടാൻ നൃത്ത സംഗീത കലാ പരിപാടികൾ വിർച്വൽ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കും.

കോഴിക്കോട് ഡോ.പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി ഭജനോത്സവത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.
കുമാര കേരളവർമ്മയുടെ പരമ്പരയിൽപ്പെട്ട തിരുവണ്ണൂർ കോവിലകത്ത് രാമവർമ്മ രാജയുടേയും പദ്മവല്ലിയുടെയും മകനായി ജനിച്ച പ്രശാന്ത് വർമ്മ ഏഴാം വയസ്സുമുതൽ തൃശ്ശിനാപ്പള്ളി സ്വദേശി നാരയണസ്വാമി ഭാഗവതരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. ആയിരക്കണക്കിനു വേദികളിൽ നാമ സങ്കീർത്തനം നടത്തി. ദേവരാജൻ മാഷിന്റെ കീഴിൽ കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ക്വയറിൽ പ്രധാനിയായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കീഴിലും പാടിയിട്ടുണ്ട്.

സൂം മീറ്റിംഗ് ഐ.ഡി 89564005886
പാസ്കോഡ് khna

പ്രോഗ്രാം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്

രാജേഷ് നായർ 248-346-5135

സുരേന്ദ്രന്‍ നായര്‍ 248-525-2351

രാജ് നമ്പ്യാർ 416-543-2830

പ്രകാശ് നമ്പൂതിരി 937-367-1083, ജയ്മുരളീ നായർ 734-548-0819

Related Articles

Latest Articles