Thursday, May 2, 2024
spot_img

ഭീകരർക്കെതിരെ ഇരട്ടത്താപ്പ് സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്തണം: യുഎൻ സമിതിയിൽ ചൈനക്ക് ശക്തമായ താക്കീതുമായി ഭാരതം

ദില്ലി: തീവ്രവാദികൾക്കോ തീവ്രവാദ സംഘടനകൾക്കോ സഹായം ചെയ്യുന്ന പ്രവണത ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാരതം ഐക്യരാഷ്ട്ര സുരക്ഷാ സമിതിയെ അറിയിച്ചു. ജയ്ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ചൈന
ആവർത്തിച്ച് തടയുകയായിരുന്നു എന്ന കാര്യം ഇന്ത്യ പരോക്ഷമായി യുഎന്നിൽ തുറന്നടിച്ചു.

ഭീകരർക്കെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് സ്വീകരിക്കരുതെന്ന ശക്തമായ താക്കീതാണ് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ
സുരക്ഷാ സമിതിയെ അറിയിച്ചത്. തീവ്രവാദികൾ തീവ്രവാദികളാണ്. നല്ലതോ ചീത്തയോ ഇല്ല. അങ്ങനെ വിശ്വസിക്കുന്നവർക്ക് അവരുടേതായ അജണ്ടയുണ്ട്, അവരുടെ ചെയ്തികൾ മറയ്ക്കാൻ പ്രവർത്തിക്കുന്നവരും കുറ്റക്കാരാണ്. തീവ്രവാദ പ്രവർത്തനത്തെ നേരിടാൻ കമ്മിറ്റികളുടെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുതാര്യത, ഉത്തരവാദിത്തം, പ്രവർത്തനം എന്നിവയാണ് കാലത്തിന്റെ ആവശ്യം. ഇത് ഞങ്ങളുടെ കൂട്ടായ ഐക്യദാർഢ്യത്തിന്റെ വിശ്വാസ്യത കുറയ്ക്കുന്നു. അന്താരാഷ്ട്ര സഹകരണവും ഭീകരപ്രവർത്തനങ്ങളും മൂലം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി എന്ന വിഷയത്തിൽ യുഎൻ‌ എസ്‌സി മന്ത്രിസഭാ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.

ഈ മാസം 15 അംഗ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് താൽക്കാലിക അംഗത്വം ലഭിച്ചിരുന്നു. രണ്ടുവർഷത്തെ കാലാവധിയാണ് താത്ക്കാലിക അംഗങ്ങൾക്ക് ലഭിക്കുന്നത്. അംഗത്വം ലഭിച്ചതിനു ശേഷം ആദ്യമായാണ് വിദേശകാര്യ മന്ത്രി സമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

Related Articles

Latest Articles