കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളക്ക് മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ, കായികാധ്യാപകരുടെ സമരം അവഗണിക്കുന്നത് സർക്കാർ തുടരുകയാണ്. ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാം എന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ സമരത്തില്‍നിന്ന് പിന്‍മാറാന്‍ കായികാധ്യാപകര്‍ തയ്യാറാണ്. പക്ഷേ സര്‍ക്കാര്‍ തെല്ലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തി കായികാധ്യാപകര്‍ വിലപേശുകയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. കായികാധ്യാപകര്‍ ഉന്നയിക്കുന്ന വിഷയം ന്യായമാണെന്ന് സര്‍ക്കാരും സമ്മതിക്കുന്നുണ്ട്. കായികാധ്യാപകരുടെ ചട്ടപ്പടി സമരം സംസ്ഥാന മേളയുടെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
കെ എസ്ടി എ അടക്കമുള്ള പ്രബല അധ്യാപകസംഘടനകളുടെ നേതൃത്വത്തിലുള്ളവരുടെ താത്പര്യപ്രകാരമാണ് കായികാധ്യാപക സമരത്തെ സംസ്ഥാന സർക്കാർ, അവഗണിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

