Friday, May 17, 2024
spot_img

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യൻ തീവ്രവാദികൾ എന്താണ് കാനഡയിൽ ചെയ്യുന്നത് ? ജസ്റ്റിൻ ട്രൂഡോയ്ക്ക് മുഖമടച്ച മറുപടി കൊടുത്ത് അമിത് ഷാ

ദില്ലി : ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഒരിക്കൽ കൂടി ഇന്ത്യ പൂർണ്ണമായും നിരസിച്ചു.

അതേസമയം, ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുമായി പരസ്യ പ്രതികരണം നടത്തിയത് ഇനി ഇത്തരത്തിൽ ഒരു കാര്യം ചെയ്യുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ഒരു ഷോക്ക് കൊടുത്തതാണെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ഇതിനു മറുപടിയായി, കാനഡയുടെ എല്ലാ ആരോപണങ്ങളും നിഷേധിച്ച അമിത് ഷാ, എന്താണ് ഇന്ത്യൻ തീവ്രവാദികൾ കാനഡയിൽ ചെയ്യുന്നത് എന്നതിന് കാനഡ മറുപടി പറഞ്ഞെ പറ്റൂ എന്ന് തിരിച്ചടിച്ചു.

ഇന്ത്യക്ക് ഒരു ഞെട്ടൽ ഉണ്ടാക്കുവാനാണ് ഇത്തരത്തിൽ പരസ്യമായി പ്രതികരണം നടത്തിയതെന്ന കാനഡയുടെ വാദം വസ്തുതകൾക്ക് യോജിക്കാത്തതാണ്. ട്രൂഡോയുടെ പരസ്യ പ്രസ്താവനയ്ക്ക് ദിവസങ്ങൾക്ക് ശേഷമാണ് കാനഡയിലെ വിന്നിപെഗ് നഗരത്തിൽ വെച്ച് ഇന്ത്യ തിരയുന്ന ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് എന്ന അർഷ് ദലയുടെ സഹായി സുഖ്ദൂൽ സിംഗ് കൊല്ലപ്പെട്ടത്. അങ്ങനെ ട്രൂഡോയുടെ പരസ്യ പ്രസ്താവന കേട്ടാൽ ഭയപ്പെടുന്ന ഒരു രാജ്യമല്ല ഇന്ത്യ എന്നെ ഇതിനെ കുറിച്ച് പറയാനുള്ളൂ എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Related Articles

Latest Articles