Tuesday, April 30, 2024
spot_img

ലോക രാജാക്കന്മാർ !ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും റാങ്കിങ്ങിൽ ഭാരതം ഒന്നാമത്

ദില്ലി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്ത്. ഏറ്റവും അവസാനമായി പുറത്ത് വിട്ട ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ടീം തിരിച്ചു പിടിച്ചതോടെയാണ് മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്കെന്ന അപൂർവ്വ നേട്ടം ഭാരതം വീണ്ടും സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4–1ന് ജയിച്ചതാണ് ഓസ്ട്രേലിയയെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടാൻ ഇന്ത്യയെ സഹായിച്ചത് . ആദ്യ ടെസ്റ്റിൽ ലീഡ് വഴങ്ങിയ ശേഷം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പരമ്പരയിലെ പിന്നീടുള്ള എല്ലാ കളികളും മികച്ച മാർജിനില്‍ വിജയിച്ച് വമ്പൻ വിജയമാണ് നേടിയത്.

ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് നിലവിൽ 122 പോയിന്റുകളുണ്ട്. രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയ്ക്ക് 117 പോയിന്റും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 111 പോയിന്റുമുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് ടേബിളിലും ഇന്ത്യയാണു നിലവിലെ ഒന്നാം സ്ഥാനക്കാർ. ഏകദിന, ട്വന്റി20 റാങ്കിങ്ങിലും ഇന്ത്യയാണ് ടോപ് ടീം. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് 121 പോയിന്റും രണ്ടാമതുള്ള ഓസീസിന് 118 പോയിന്റുകളുമാണുള്ളത്.

ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് 266 പോയിന്റും രണ്ടാമതുള്ള ഇംഗ്ലണ്ടിന് 256 പോയിന്റുമുണ്ട്. 2023 സെപ്റ്റംബർ മുതൽ 2024 ജനുവരി വരെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാമതായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കു പോയി.

Related Articles

Latest Articles