Sunday, May 5, 2024
spot_img

വിസ്മയ കേസ് പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു;’വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് ശിക്ഷിച്ചത്’

 

വിസ്മയ കേസിലെ ശിക്ഷാവിധിക്കെതിരെ പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് ശിക്ഷിച്ചതെന്നാണ് കിരണിന്റെ വാദം. 10 വര്‍ഷം കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 25 വര്‍ഷം തടവാണ് കോടതി വിധിച്ചിരുന്നത്. എന്നാല്‍ ഇത് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നായിരുന്നു ഉത്തരവ്. കിരണിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.

ആത്മഹത്യ പ്രേരണക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ കോടതികളൊന്നും ഇതു വരെ വിധിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. കൊലപാതകത്തിന് സമാനമല്ല ആത്മഹത്യ പ്രേരണക്കുറ്റമെന്ന് അഭിഭാഷകന്‍ പറഞ്ഞു. പ്രതിക്ക് മാനസാന്തനത്തിനുള്ള അവസരം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ള വാദിച്ചു. രാജ്യത്തെ ആദ്യത്തെ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം അല്ലെന്ന് പറഞ്ഞ് കേസിനെ ലഘൂകരിക്കാനാണ് പ്രതിഭാഗം അഭിഭാഷകന്‍ ശ്രമിച്ചത്.

Related Articles

Latest Articles