Monday, May 6, 2024
spot_img

പിണറായി വിജയൻ “അന്തകവിത്ത് “, ഞാൻ ഇഞ്ചി കൃഷിക്കാരൻ തന്നെ; കെ എം ഷാജി എംഎൽഎ | KM SHAJI MLA

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി കെ.എം ഷാജി എംഎല്‍എ. താൻ ഇഞ്ചി കൃഷി ചെയ്ത് തന്നെയാണ് പണം സമ്പാദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വൈരം കാണിക്കുന്നൊരാൾ രാഷ്ട്രീയത്തിൽ വേറെ ഇല്ലെന്നും മുഖ്യമന്ത്രി തന്നെ പിന്തുടർന്ന് തകർക്കാൻ ശ്രമിക്കുകയാണെന്നും ഷാജി ആരോപിച്ചു.

അതേസമയം അഴീക്കോടാണ് തന്‍റെ ഏറ്റവും സുരക്ഷിത മണ്ഡലമെന്നും, പാർട്ടി പറഞ്ഞാൽ മാത്രം മത്സരത്തിൽ നിന്ന് പിൻമാറുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാസർകോടേക്ക് മാറാൻ ശ്രമിച്ചെന്ന പ്രചാരണം തെറ്റാണെന്നും കെ.എം ഷാജി പറഞ്ഞു. പാർട്ടിക്കകത്ത് റിബലാണ് എന്ന വിമര്‍ശനം തനിക്ക് ഒരു അലങ്കാരമാണെന്നും, റിബൽ ആണെന്ന മാധ്യമ വാർത്തകളിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വത്യാസം ആശയപരമാണ്. അദ്ദേഹത്തിനോടുള്ള ഏതിർപ്പുകൾ നേരിട്ട് പറയാറുണ്ട്. പാർട്ടിക്കകത്തെ തന്നെ പോലെ എതിർപ്പുയർത്താൻ സിപിഎമ്മിലെ യുവനേതാവിന് പറ്റുമോ എന്നും കെ.എം ഷാജി ചോദിച്ചു.

Related Articles

Latest Articles