ആലപ്പുഴ: വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റിലായി. ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. ദുബായിയില്‍ നിന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു സ്വര്‍ണ്ണക്കടത്ത്.
കസ്റ്റംസ് ഇന്റലിജന്‍സാണ് ശ്രീലക്ഷ്മിയെ പിടികൂടിയത്. രണ്ടര കിലോ സ്വര്‍ണ്ണം കടത്തിയ ഇവര്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്.

