എറണാകുളം ; കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ നാളെ മുതൽ അഞ്ചാം തീയതിവരെ കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കും. രാവിലെ 9ന് സരിത തിയേറ്ററിൽ നടക്കുന്ന കാര്യപരിപാടി നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരൻ എൻ.എസ്. മാധവൻ മുഖ്യാതിഥിയാകും.
ടി.ജെ വിനോദ് എം.എൽ.എ ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയർ എം. അനിൽകുമാർ ഫെസ്റ്റിവൽ ബുള്ളറ്റിനിന്റെ പ്രകാശനം നിർവഹിക്കും. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, സംഘാടക സമിതി ചെയർമാൻ ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സിംഗപ്പൂർ, ബംഗ്ളാദേശ്, ഖത്തർ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ’രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.

