Saturday, April 20, 2024
spot_img

മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാം; കൊച്ചി മെട്രോ അധികൃതർ

കൊച്ചി: മെട്രോയിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ഇനി മൊബൈല്‍ ഫോണിലും എടുക്കാമെന്ന് അറിയിച്ച് കൊച്ചി മെട്രോ അധികൃതർ. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി. ഇതിനായി തയാറാക്കിയ കൊച്ചി വണ്‍ ആപ് പ്ലേസ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ആദ്യം ലഘുവായ ചില നടപടിക്രമങ്ങളിലൂടെ റജിസ്ട്രേഷൻ പൂര്‍ത്തിയാക്കി എം.പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക. അതിനുശേഷം ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണില്‍ അമര്‍ത്തുക. ഇഷ്ടമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതി സ്വീകരിക്കാം.

തുടർന്ന് പേയ്‌മെന്റ് പൂര്‍ത്തിയാകുന്നതോടെ മൊബൈല്‍ സ്‌ക്രീനില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് സ്‌കാനിങ്ങിനു വിധേയമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും.കൂടാതെ ആപ്പിലെ മെനുവില്‍നിന്ന് ഏതുസമയത്തും ക്യുആര്‍ കോഡ് ടിക്കറ്റ് സ്‌കാനിങ്ങിനായി എടുക്കാനും സാധിക്കും

Related Articles

Latest Articles