Thursday, June 13, 2024
spot_img

വീട്ടമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; പോലീസിനെതിരെ കുടുംബം

കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ കുടുംബം. അന്വേഷണത്തിലെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിന്ധുവിന്റെ കുടുംബം നിയമപോരാട്ടത്തിന്. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം റൂറല്‍ എസ്പിക്ക് പരാതി നല്‍കും.

മരണത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ സിന്ധു മുമ്പ് പോലീസിന് പരാതി നല്‍കിയരുന്നു. ദീലിപ് നിരന്തരമായി ശല്യപ്പെടുത്തു എന്ന് സിന്ധു നൽകിയ പരാതിയില്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. നിലവില്‍ ആത്മഹത്യ പ്രേരണക്കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Latest Articles