Friday, April 26, 2024
spot_img

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ മൊഴി നൽകിയ മാപ്പുസാക്ഷി അറസ്റ്റിൽ; കേസ് നിർണ്ണായക വഴിത്തിരിവിലേയ്ക്ക്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയിൽ ഹാജരാക്കി. കളമശ്ശേരിയിലെ വീട്ടിൽ നിന്നാണ് വിഷ്‌ണുവിനെ പോലീസ് അറസ്റ്റ് ചെയ്‌തത്. തുടർച്ചയായി സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് വിചാരണക്കോടതി എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടിനോട് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദേശം നൽകിയത്. കാസർഗോട്ടെ ഇയാളുടെ വീട്ടിൽ നിന്നുമാണ് പിടികൂടി, കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിൽ എത്തിച്ചത്.

വാഹനാപകടത്തിൽ കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്നുവെന്നാണ് വിഷ്‌ണു പോലീസിന് മൊഴി നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച സാക്ഷിവിസ്‌താരത്തിനായി ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി ജാമ്യമില്ല വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. ഈ സാഹചര്യത്തിലാണ് കോടതി അടുത്ത നടപടിയിലേക്ക് നീങ്ങിയത്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.

പ്രതിയായിരിക്കെ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചതിനെ തടർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ വച്ച് ദിലീപിനെഴുതിയ കത്ത് വിഷ്ണു കണ്ടിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ വിഷ്ണു പിന്നീട് ഈ കത്ത് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിക്ക് വാട്ട്‌സ്ആപ്പ് വഴി കൈമാറി. ഇത് കണ്ടെത്തിയ പോലീസ് വിഷ്ണുവിനെ പത്താം പ്രതിയാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ വിഷ്ണു കുറ്റസമ്മതം നടത്തുകയും മാപ്പുസാക്ഷിയാകാന്‍ തയ്യാറാകുകയും ചെയ്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles