Friday, May 17, 2024
spot_img

കോളിവുഡ് സ്റ്റണ്ട് മാസ്റ്ററും നടനുമായ കനൽ കണ്ണനെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു; നടപടി ഈ വൈറൽ വീഡിയോ പങ്കുവച്ചതിന്

നാഗർകോവിൽ : കോളിവുഡ് സ്റ്റണ്ട് മാസ്റ്ററും നടനുമായ കനൽ കണ്ണനെ തമിഴ്‌നാട് സൈബർ ക്രൈം പോലീസ് നാഗർകോവിലിൽ വച്ച് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. കഴിഞ്ഞ മാസം പതിനെട്ടിന് ഒരു പാസ്റ്റർ സ്ത്രീക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നായിരുന്നു അറസ്റ്റ്.

“ഇതാണ് വൈദേശിക മത സംസ്കാരത്തിന്റെ യഥാർത്ഥ അവസ്ഥ???!!!! മതം മാറിയ ഹിന്ദുക്കളെ ചിന്തിക്കൂ!!!! മാനസാന്തരപ്പെടൂ!!!” എന്ന അടിക്കുറിപ്പോടെയാണ്‌ അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ കോളിവുഡ് താരത്തിനെതിരെ നടപടിയുണ്ടായി. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിൻ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 29-നാണ് കന്യാകുമാരി സൈബർ ക്രൈം പോലീസ് കേസെടുത്തത്.

Related Articles

Latest Articles