Sunday, October 4, 2026

തത്കാലം ഇടവേള..! സോഷ്യൽ മീഡിയയിൽ ഇടവേളയെടുക്കുമെന്ന പ്രഖ്യാപനവുമായി നസ്രിയ ഫഹദ്,കാരണം തിരഞ്ഞ് ആരാധകർ

പുതുതായി വരുന്ന ട്രന്റുകൾക്ക് അനുസരിച്ച് മാറാറുള്ള നടിയാണ് നസ്രിയ.തെന്റെ പുതിയ ട്രെൻഡുകൾ എല്ലാം തന്നെ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്.എന്നാൽ താരം ചെറിയ ഒരു ഇടവേള എടുക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നസ്രിയ ഇക്കാര്യം പുറത്തുവിട്ടത്.ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തിടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇടവേള എടുക്കുകയാണെന്നാണ് നസ്രിയ അറിയിച്ചത്.നിങ്ങളുടെ മെസേജുകളും സ്‌നേഹവും മിസ് ചെയ്യുമെന്നും എന്നാല്‍ ഉടനെ തിരിച്ചുവരുമെന്നും താരം പങ്കവച്ചു.

സിനിമകളില്‍ നിന്ന് ബ്രേക്ക് എടുക്കാറുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു നസ്രിയ. കുടുംബവും സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ 6.8 മില്യനും ഫെയ്സ്ബുക്കിൽ 9.6 മില്യൻ ഫോളോവേഴ്‌സുമാണ് നസ്രിയയ്ക്കുള്ളത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരനാകി’യിലാണ് നസ്രിയ അവസാനം പ്രത്യക്ഷപ്പെട്ടത്.
‘രോമാഞ്ചം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ നസ്രിയ മടങ്ങിയെത്തുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

Related Articles

Latest Articles