Friday, May 17, 2024
spot_img

സംശായാസ്പദമായ നിലയിൽ കാറുകൾ, പരിശോധനയിൽ എംഡിഎംഎ കണ്ടെത്തി; 18കാരിഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കൊച്ചി: നിർത്തിയിട്ടിരുന്ന കാറിൽ നിന്നും രാസലഹരി കണ്ടെത്തി. 18 കാരി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. നെടുവന്നൂർ പെരുമ്പാട്ട് വീട്ടിൽ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടിൽ അഖിൽ (24), എൻ.എ.ഡി നൊച്ചിമ ചേനക്കര വീട്ടിൽ ഫൈസൽ (35), ചൊവ്വര പട്ടൂർകുന്ന്, തച്ചപ്പിള്ളി വീട്ടിൽ അനഘ (18) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പോലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയിൽ രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

കാറിന്‍റെ ഡാഷ് ബോർഡിൽ നിന്നും 8.10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇൻസ്പെക്ടർ എൻ.എ. അനൂപ്, എസ്.ഐമാരായ ഹരീഷ്, ജെ. റോജോമോൻ, എസ്.സി.പി.ഒമാരായ ജയന്തി, ഷൈജു, സി.പി. ഒമാരായ രെജിത്ത്, ഷിജോ പോൾ, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Latest Articles