Tuesday, December 30, 2025

കൊട്ടാരക്കര പാർക്കിങ് ഷെഡിന് തീപിടിച്ച് യാചകന് ദാരുണാന്ത്യം; അപകടം ഗണപതി ക്ഷേത്രത്തിന് സമീപം

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിലെ ഷെഡിന് തീപിടിച്ച് യാചകൻ മരിച്ചു. വാക്കനാട് സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്. എൺപത് വയസ്സായിരുന്നു.

സുകുമാരപിള്ള എന്നും ഈ ക്ഷേത്ര പരിസരത്താണ് ഭിക്ഷാടനം നടത്തിയിരുന്നത്. ക്ഷേത്രത്തിന് അടുത്തായുള്ള ഒരു ചെറിയ ഷെഡിലായിരുന്നു ഇയാൾ സ്ഥിരമായി ഉറങ്ങിയിരുന്നതും.

എന്നാൽ ഇയാൾ ഉറങ്ങുന്നതിനിടെ ഷെഡിൽ തീപിടിക്കുകയായിരുന്നു. ഉറക്കമായതിനാൽ അപകട വിവരം അറിഞ്ഞിരുന്നുമില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles