Friday, May 3, 2024
spot_img

കോട്ടയത്തെ രാഷ്ട്രീയ അടിയൊഴുക്കുകൾ

കേരള കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങളും റബ്ബറിന്റെ വിലയിടിവുമൊക്കെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. സ്ഥാനാർഥി പ്രഖ്യാപനത്തെ ചൊല്ലി കേരള കോൺഗ്രസ്സിൽ തമ്മിലടി നടക്കുമ്പോൾ എൽ ഡി എഫും എൻ ഡി എ യും അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണം ആരംഭിച്ചിരുന്നു.

എൽ ഡി എഫ് സ്ഥാനാർഥിയായ വി എൻ വാസവന്റെ ജനകീയ പ്രതിച്‌ഛായയാണ് ഇടതു പ്രചാരണത്തിന്റെ മുഖമുദ്ര. 2004-ലെ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് പിസി തോമസ് കളത്തിൽ ഇറങ്ങുന്നത്. എന്നാൽ പാർട്ടിയിലെ പടല പിണക്കങ്ങൾക്കിടയിലും പ്രചാരണ സന്നാഹങ്ങൾ വേഗത്തിലാക്കി യുഡിഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ ഇരു മുന്നണികൾക്കൊപ്പമെത്തി.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപെട്ടു സർക്കിറിനെതിരെ ജനരോഷം ആളിക്കത്തിയ മണ്ഡലമാണ് കോട്ടയം. ഇതോടൊപ്പം വിശ്വാസികൾക്കൊപ്പമാണെന്ന എൻ എസ എസ്സിന്റെ നിലപാടും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാൻ സാധ്യതയുണ്ട്. യാക്കോബായ ഓർത്തഡോസ് വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തർക്കവും തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന പ്രധാന വിഷയം തന്നെയാണ്.

മണ്ഡലത്തിൽ ഉടനീളം വ്യക്തി ബന്ധങ്ങൾ ഉള്ള നേതാവാണ് എൻ ഡി എ സ്ഥാനാർഥിയായ പിസി തോമസ്. ഒപ്പം പിസി തോമസിന് സ്വാധീനമുള്ള മൂവാറ്റുപുഴ ഇത്തവണ കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായതും അദ്ദേഹത്തിന്റെ സാധ്യതകൾ ഇരട്ടിപ്പിക്കുന്നു. കഴിഞ്ഞ തവണ ജനതാദളിന് നൽകിയ സീറ്റാണ് പിണറായി വിജയൻറെ ആശീർവാദത്തോടെ സിപിഎമ്മിന്റെ വി എൻ വാസവന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു മുന്നണിക്കുള്ളിൽ വാസവനെ എതിർക്കുന്ന ശക്തമായ ഒരു നിര തന്നെ രൂപപ്പെട്ടുക്കഴിഞ്ഞു. എന്നാൽ കേരള കോൺഗ്രസ്സിന്റെ ഉള്ളിൽ ഉണ്ടായ പടലപ്പിണക്കങ്ങൾ കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത് . അത് ആരുടെയൊക്കെ വോട്ടു കുറയ്ക്കും എന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു.

Related Articles

Latest Articles