ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളേജില്‍ സുവിശേഷത്തിനെത്തിയ മതപരിവര്‍ത്തനസംഘത്തെ രോഗികള്‍ തടഞ്ഞ സംഭവത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയ ജോസഫ് സൂസന്‍ ഷൈമോള്‍ എന്ന യുവതിക്ക് സുപ്രിയ കെ മാരാരുടെ തകര്‍പ്പന്‍ മറുപടി.
പോസ്റ്റിലെ മഹതി അവകാശപ്പെടുന്നതു പോലെ മലയാളത്തിന് ലിപിയും അതിന് വാക്കുകളുമുണ്ടാക്കിയത് ക്രിസ്ത്യന്‍ മിഷണറിമാരല്ല, മറിച്ച് തുഞ്ചത്ത് രാമാനുജനെഴുത്തെച്ഛന്‍ എന്ന മലയാള ഭാഷാപിതാവാണ്.
ഗുണ്ടര്‍ട്ട് ഭാരതത്തില്‍ വന്നത് മദ്രാസ് പ്രസിഡന്‍സിയുടെ വിവിധഭാഗങ്ങളില്‍ (കേരളത്തില്‍ ഉള്‍പ്പെടെ) മതപ്രചരണ സംബന്ധമായ ജോലികള്‍ നടത്തുന്നതിനായിട്ടായിരുന്നു.
മലയാളവും തമിഴും കന്നടയും പഠിച്ചത് ബൈബിളിനെ അതത് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി മതപ്രചാരണത്തിന് ഉപയോഗിക്കാനായിട്ടായിരുന്നു. അല്ലാതെ മലയാള ഭാഷയേയും മലയാളികളേയും ഉദ്ധരിക്കാനായിട്ടല്ലായിരുന്നു എന്ന് സുപ്രിയ ഫെയസ്‌സ്ബുക്കില്‍ പറയുന്നു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കിടക്കുന്ന രോഗികള്‍ക്കിടയില്‍ ആണ് സംഘം സുവിശേഷവുമായി എത്തിയത്. രോഗികളുടെ പരാതിയെതുടര്‍ന്ന് സുവിശേഷത്തിനെത്തിയ സംഘത്തെ പോലീസും സുരക്ഷ വിഭാഗം ജീവനക്കാരും ചേര്‍ന്ന് തടഞ്ഞിരുന്നു.
സുവിശേഷത്തിനായി സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിച്ച പി.എം. കോശി എന്നയാളെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റംഗങ്ങള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.
എന്നാല്‍ യുവതിയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് സഭ്യവും അസഭ്യവുമായ രീതിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അതില്‍ സുപ്രിയ കെ മാരാരുടെ ഒരു പോസ്റ്റാണ് വൈറലാകുന്നത്.
സുപ്രിയ കെ മാരാരുടെ ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം ചുവടെ:

