തിരുവനന്തപുരം: കളക്ടര്‍ കെ.വാസുകി നീണ്ട അവധിയില്‍ പ്രവേശിച്ചത് സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നെന്ന് സൂചന. ആറു മാസത്തേക്കാണ് കളക്ടര്‍ അവധിയെടുത്തിരിക്കുന്നത്.
വാസുകി തന്നെയായിരുന്നു അവധി വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കളക്ടറും സര്‍ക്കാരും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് നേരത്തെ മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് വാസുകി അപ്രതീക്ഷിതമായി അവധിയില്‍ പ്രവേശിച്ചത്.
തിരുവനന്തപുരത്തെ ജനങ്ങള്‍ക്കുള്ള വിടവാങ്ങല്‍ സന്ദേശം എന്ന വരികളോടെയായിരുന്നു വാസുകിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജില്ലയുടെ ചുമതല വഹിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും ഇതുവരെ നല്‍കിയ പിന്തുണകള്‍ക്ക് നന്ദിയെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയോട് കളക്ടര്‍ നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്ന നിലപാടായിരുന്നു വാസുകിക്ക്. ഇതുള്‍പ്പടെയുള്ള വിയോജിപ്പുകളാണ് അവധിക്ക് കാരണമെന്നാണ് സംസാരം.

